പ്രൊഫഷണലി ഡോക്ടറാണ്, മലയാളത്തിൽ ഇപ്പോൾ ബ്രേക്ക് ലഭിച്ചത് കുടുംബവിളക്കിലൂടെ, ഡോ.ഷാജു

മലയാളം സീരിയൽ രംഗത്ത് സജീവസാന്നിധ്യമാണ് ഡോക്ടർ ഷാജു. ഹിറ്റ് സീരിയലുകളിൽ താരമായ ഡോക്ടർ ഷാജു കുടുംബവിളക്ക് എന്ന സീരിയലാലണ് ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത്. രോഹിത്ത് എന്ന കഥാപാത്രത്തെ മനോഹരമായാണ് ഷാജു കൈകാര്യം ചെയ്യുന്നത്. ദൂരദർശനിൽ പ്രദർശിപ്പിച്ചിരുന്ന, ടി എസ് സജി സംവിധാനം ചെയ്ത ഇണക്കം പിണക്കം എന്ന സീരിയലിലൂടെ ആയിരുന്നു തുടക്കം. ആദ്യമായി നായകനായെത്തുന്നത് ജ്വാലയായ് എന്ന സീരിയലിലാണ്. നെടുമുടി വേണു, എം.ആർ ഗോപകുമാർ തുടങ്ങിയ ഒരുവിധം സിനിമാതാരങ്ങൾ ഒക്കെ അതിലുണ്ടായിരുന്നു. നിർമ്മാണ മേഖലയിലേക്കും അടുത്തിടെ ഷാജു കടന്നിരുന്നു. സസ്ഹനേഹം എന്ന സീരിയലാണ് നിർമ്മിക്കുന്നത്.

ഇപ്പോളിതാ ജീവിതത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം. വാക്കുകൾ, പ്രൊഫഷണലി ഡെന്റൽ ഡോക്ടർ ആണ്. ഞാനും എന്റെ ഭാര്യയും ഡോക്ടേഴ്‌സാണ്. ഞാൻ എട്ടുവര്ഷത്തോളം ഖത്തറിൽ ആയിരുന്നു. അപ്പോഴും മലയാളത്തിൽ നിന്നും ബ്രെയ്ക്ക് എടുത്തിരുന്നെകിലും, തമിഴിൽ സജീവമായിരുന്നു. ചെന്നൈയിൽ വന്നും പോയും ആയിരുന്നു ഷൂട്ടിങ്ങിൽ പങ്കെടുത്തത്. എന്നാൽ കൊവിഡ് സാഹചര്യം വന്നതോടെ ഞങ്ങൾ ഇപ്പോൾ നാട്ടിൽ എത്തി. ഞങ്ങൾ രണ്ടാളും ഒരേ പ്രൊഫഷൻ ആയതുകൊണ്ടുതന്നെ ഒരു ക്ലിനിക്ക് രണ്ടുപേരും കൂടി നടത്തുന്നു. നിലവിൽ ഞാൻ പ്രാക്ടീസ് ചെയ്യാത്തതു കൊണ്ടുതന്നെ ആശയാണ് മുൻപോട്ട് കൊണ്ടുപോകുന്നത്. ഞങ്ങൾക്ക് ഒരു മകളാണ് ഇവാന ഷാജു, ഏഴാം ക്‌ളാസിൽ പഠിക്കുന്നു.

ബ്രേക്കിനു ശേഷം മലയാളത്തിലേക്ക് എത്താൻ സഹായിച്ചത് കുടുംബവിളക്കാണ്. രോഹിത് ഗോപാൽ എന്ന മനോഹരമായ കഥാപാത്രമാണ് ലഭിച്ചത്. ഒരുപാട് അഭിനന്ദനങ്ങൾ കിട്ടിയ ഒരു കഥാപാത്രം കൂടിയാണ് രോഹിത്. എത്രതിരക്കുകൾ ഉണ്ട് പ്രൊഡക്ഷൻ ഉണ്ടെങ്കിലും ഒരിക്കലും അഭിനയത്തിൽ നിന്നും ഞാൻ വിട്ടു നിൽക്കില്ല. എത്ര തിരക്കുണ്ടെങ്കിലും അത് മാറ്റി വച്ചിട്ട് അഭിനയത്തിൽ ആകും ഞാൻ ശ്രദ്ധിക്കുക.