കേരളപോലീസിനോട് എന്ത് ധൈര്യത്തിലാണ്‌ സ്ത്രീകൾക്ക് സംസാരിക്കാൻ ആവുക ഡോ. വീണ ജെ എസ്

സോഷ്യൽ മീഡിയകളിൽ വൈറലായ വീഡിയോകൾ വിലയിരുത്തി കേരള പോലീസിന്റെ പി സി കുട്ടൻപിള്ള എന്ന ഓൺലൈൻ പ്രതികരണ പരിപാടിക്ക് എതിരെ പലരും രംഗത്ത് എത്തുന്നുണ്ട്. ഇപ്പൊൾ ഡോക്ടർ വീണ ജെ
എസും രംഗത്ത് എത്തി ഇരിക്കുക ആണ്. കേരളപോലീസ് ഒരു വ്യക്തിയല്ല എന്ന് പ്രത്യേകം ഓർക്കണം. നിങ്ങളോടൊക്കെ എന്ത് ധൈര്യത്തിലാണ് ഇവിടെയുള്ള പെൺകുട്ടികൾ സൈബർ പ്രശ്നങ്ങൾ വന്നുപറയേണ്ടത്? ഇതിലെവിടെയാണ് അധിക്ഷേപം, ഇത് വെറും റോസ്റ്റിംഗ് അല്ലേ എന്ന് പോലീസ് ഏട്ടന്മാരും പറയുന്ന സമയം ആൾറെഡി വന്നോ?
കേരളപോലീസിലെ വനിതകൾ ഇതിനോടൊക്കെ എങ്ങനെ പ്രതികരിക്കുന്നു ആവോ.- വീണ കുറിക്കുന്നു.

വീണയുടെ കുറിപ്പിന്റെ പൂർണ രൂപം;

ഹെലൻ ഓഫ് സ്പാർട്ടയുടെയോ മറ്റുളവരുടെയോ ചിത്രങ്ങളും വിഡിയോസും അവരുടെ അനുവാദത്തോടെ ആണ് കേരളപോലീസ് തങ്ങളുടെ വെരിഫൈഡ് എഫ്ബി പേജിൽ ഇട്ടതെങ്കിൽ കുഴപ്പമില്ല എന്ന് കരുതുന്നവർ ഉണ്ടോ? സൈബർ സ്പേസിൽ ആൾറെഡി വളരെയധികം മോബ് ലിഞ്ചിങ്ങ്ന് വിധേയമാകുന്ന ഒരു പ്രൊഫൈൽ ആണ് ഹെലൻ ഓഫ് സ്പാർട്ടയുടേത്. അത് അവർക്ക് തോന്നിയില്ല എന്നാണെങ്കിൽ പോലും നിയമപാലകർ മനസിലാക്കേണ്ടതുണ്ട്. റോസ്റ്റിംഗിനു വേണ്ടി കേരളാപോലീസ് തന്നെ ഈ പ്രൊഫൈലിനെ തെരഞ്ഞെടുത്തത് പൊതുബോധവിഴുപ്പ്നെ ചുമന്നാൽ കൂടുതൽ കൈയ്യടി നേടാം എന്ന കാര്യം മനസിലാക്കിയാണെന്നറിയാൻ വെല്യ പാടൊന്നുമില്ല.

കേരളപോലീസിലെ അണ്ണന്മാർ കൂടെ റോസ്റ്റിംഗ് തുടങ്ങിയാൽ മറ്റേ അണ്ണന്മാർക്ക് കൂടുതൽ ആവേശമാകും എന്ന ചീള്പാഠം പോലും അറിയാത്തവരാണ് ഈ പേജൊക്കെ കൈകാര്യം ചെയ്യുന്നത് എന്നറിയുന്നതിൽ ഒരു പൗരയെന്നനിലയിൽ വളരെയധികം നിരാശയും ദേഷ്യവും ഉണ്ട്. വീഡിയോ പിൻവലിച്ചു പറ്റിയ അബദ്ധം ആവർത്തിക്കാതെ ഇരിക്കണം. ഇതെത്രാമത്തെ അബദ്ധമാണ് എന്ന് എണ്ണുകയും ചെയ്യുന്നത് നല്ലതാണ്.

കേരളപോലീസ് ഒരു വ്യക്തിയല്ല എന്ന് പ്രത്യേകം ഓർക്കണം. നിങ്ങളോടൊക്കെ എന്ത് ധൈര്യത്തിലാണ് ഇവിടെയുള്ള പെൺകുട്ടികൾ സൈബർ പ്രശ്നങ്ങൾ വന്നുപറയേണ്ടത്? ഇതിലെവിടെയാണ് അധിക്ഷേപം, ഇത് വെറും റോസ്റ്റിംഗ് അല്ലേ എന്ന് പോലീസ് ഏട്ടന്മാരും പറയുന്ന സമയം ആൾറെഡി വന്നോ?
കേരളപോലീസിലെ വനിതകൾ ഇതിനോടൊക്കെ എങ്ങനെ പ്രതികരിക്കുന്നു ആവോ !!!!

https://www.facebook.com/veenajs/posts/1153572061674027