പ്രവാസികളേ നാട്ടിലെത്തിക്കാൻ സുപ്രീം കോടതിയിൽ പോയ ആതിരയുടെ ഭർത്താവ് മരിച്ചു

കൊറോണ വൈറസ് മൂലം പ്രഖ്യാൈപിച്ച ലോക്ക്ഡൗൺ ഡൗൺ കാലത്ത് ഗൾഫിൽ നിന്നും നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ആതിരയുടെ ഭർത്താവ് നിതിൻ (28) മരിച്ചു. ഒരു മാസം മുമ്പ് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ വിമാനത്തിൽ മെയ് ഏഴിന്‌ ആതിര നാട്ടിലെത്തിയിരുന്നു.

നിതിൻ ഗൾഫിൽ തുടരുകയായിരുന്നു. തിങ്കളാഴ്ച രാവിലെ താമസ സ്ഥലത്ത് ഉറക്കത്തിൽ നിന്നും ഉണരാതെ മരിച്ച നിലയിൽ സുഹൃത്തുക്കൾ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും, ഔദ്യോഗിക റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.

ദുബായിലെ ഒരു കമ്പനിയിൽ മെക്കാനിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്ന നിതിന് ജൂൺ രണ്ടിനാണ് 28 വയസ്സ് തികഞ്ഞത്. ലോക്ക്ഡൗണിനെ തുടർന്ന് ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ മാർച്ച് 25 മുതൽ നിർത്തിവച്ചതിനെ തുടർന്ന് ജൂലൈ ആദ്യവാരമാണ് പ്രസവത്തിനായി നാട്ടിലെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ആതിര (27) സുപ്രീംകോടതിയെ സമീപിച്ചത്. കോടതിയിൽ ആതിരയുടെ ആവശ്യം അംഗീകരിച്ചിരുന്നില്ല