സുരേഷ് ​ഗോപി ചോദിക്കുന്നത് താങ്ങാൻ പറ്റാത്ത പ്രതിഫലം- ശാന്തിവിള ദിനേശ്

മലയാളികളുടെ പ്രിയപ്പെട്ട നടനും പൊതു പ്രവർത്തകനുമാണ് സുരേഷ് ഗോപി എംപി. ഇപ്പോൾ സുരേഷ് ഗോപിയെ കുറിച്ച് ശാന്തിവിള ദിനേശ് പങ്കുവെച്ച വാക്കുകൾ ശ്രദ്ധേയമാവുകയാണ്. മ്മീഷണർ പോലെ ഒരുപാട് ഹിറ്റുകൾ ചെയ്ത ഷാജി കൈലാസിന്റെ ടീമിൽ പോലും ഇപ്പോൾ സുരേഷ് ഗോപി ഇല്ല എന്നും അതിനു കാരണം പ്രതിഫലമാണെന്നും സംവിധായകൻ ശാന്തിവിള ദിനേശ്

സുരേഷ് ഗോപി അമിത പ്രതിഫലം ആവശ്യപ്പെട്ടതാണ് നടന് സിനിമകൾ കുറയാൻ കാരണമായതെന്ന് ശാന്തിവിള ദിനേശ്. പറയുന്നു. സുരേഷ് ഗോപിയെ വച്ച് പടമെടുത്താൽ മാർക്കറ്റ് നോക്കുമ്പോൾ മുതലാവില്ല എന്നും അതുകൊണ്ടാണ് ഷാജി കൈലാസ് പൃഥ്വിരാജിനൊപ്പം പോയതെന്നും ശാന്തിവിള ദിനേശ് പറയുന്നു. വാക്കുകളിങ്ങനെ,

സുരേഷ് ഗോപിക്ക് നടനെന്ന നിലയിൽ ഒരുപാട് പരിമിതിയുണ്ട്. അത് അംഗീകരിക്കാത്തത് അങ്ങേർ മാത്രമാണ്. ചോദിക്കാൻ പാടില്ലാത്ത പ്രതിഫലവും ചോദിക്കുന്നു. എന്റെ സിനിമ ഞാൻ അഭിനയിച്ചാൽ എത്ര രൂപയ്ക്ക് വിറ്റെടുക്കാമെന്ന് അയാൾക്കൊരു ബോധം വേണ്ടേ. അതില്ലാത്ത ആളാണ് സുരേഷ് ഗോപി. മലയാള സിനിമയ്ക്ക് താങ്ങാൻ പറ്റാത്ത പ്രതിഫലം ചോദിക്കുന്നതാണ് കുഴപ്പം. അതാണ് പടങ്ങൾ കുറയുന്നത്. ചോദിച്ചാൽ പറയും സെലക്ടീവ് ആണെന്ന്. അയാളെ വച്ച് പടമെടുത്താൽ മാർക്കറ്റ് ചെയ്യാൻ നോക്കുമ്പോൾ മുതലാവില്ല. സ്വിച്ച് ഓൺ നടക്കുമ്പോൾ തന്നെ ഇത്ര കോടി നഷ്ടമെന്ന് എഴുതേണ്ടി വരും.

അത് മാറ്റി എടുത്താൽ അയാൾക്കും നല്ല സിനിമകൾ ചെയ്യാമായിരുന്നു. കമ്മീഷണർ പോലെ ഒരുപാട് ഹിറ്റുകൾ ചെയ്ത ഷാജി കൈലാസിന്റെ ടീമിൽ പോലും ഇപ്പോൾ പുള്ളി ഇല്ലല്ലോ. അതാണ് പ്രശ്‌നം. ഷാജി പൃഥ്വിരാജിന്റെ കൂടെ അപ്പുറത്ത് ചാടി. സുരേഷേട്ടൻ അത് മനസ്സിലാക്കുന്നില്ല.’