ലഹരിക്കടത് സംഘവുമായി അടുത്ത ബന്ധം ; ഷാനവാസിനെ തള്ളി സി.പി.എം

കൊല്ലം : ലഹരിക്കടത്ത് കേസിൽ ഷാനവാസിനെ തള്ളി സി.പി.എം. കരുനാഗപ്പള്ളി ലഹരിക്കടത്തില്‍ പങ്കുണ്ടെങ്കില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ പ്രതികരിച്ചു. കമ്മ്യൂണിസ്റ്റുകാരന്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇതെന്നും ആര്‍. നാസര്‍ പറ‍ഞ്ഞു. അതിനിടെ ലഹരികടത്തുകേസില്‍ ഉള്‍പ്പെട്ടവരെ അറിയില്ലെന്ന ഷാനവാസിന്റെ വാദം പച്ചക്കള്ളമെന്ന് തെളിഞ്ഞു.

ഷാനവാസും ലഹരിക്കടത്ത് സംഘവുമായുള്ള ബന്ധം തെളിയിക്കുന്ന ചിത്രങ്ങൾ പുറത്തായി. ആലപ്പുഴ നഗരസഭ കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എ. ഷാനവാസിന്റെ പിറന്നാളാഘോഷത്തിൽ പ്രതി ഇജാസ് പങ്കെടടുത്തതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. പാൻമസാല ശേഖരം പിടികൂടുന്നതിന് നാല് ദിവസം മുൻപ് എടുത്ത ചിത്രങ്ങളാണ് ഇവയെന്നാണ് നിഗമനം.

ചിത്രങ്ങളിൽ ഇജാസിനും ഷാനവാസിനുമൊപ്പം ആലപ്പുഴയിലെ ഡിവൈഎഫ്, എസ്എഫ്‌ഐ നേതാക്കളുമുണ്ടായിരുന്നു . ഇജാസ് പിടിയിലായതായി അറിഞ്ഞതിന് പിന്നാലെ ആഘോഷ ചിത്രങ്ങൾ നേതാക്കൾ സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് പിൻവലിച്ചിരുന്നു.