കൊച്ചിയില്‍ 12,000 കോടിയുടെ ലഹരിമരുന്ന് പിടിച്ചു,രണ്ട് പാകിസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍

കൊച്ചി. 12000 കോടിയുടെ ലഹരി കൊച്ചിയില്‍ പിടികൂടി. എന്‍ബിസിയും നേവിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വലിയ മയക്കുമരുന്ന് കണ്ടെത്തിയത്. ഇത്തരത്തില്‍ പിടിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരിവേട്ടയാണിത്. പരിശോധനയില്‍ 12000 കോടി വില വരുന്ന 2500 കിലോ മെത്തഫിറ്റമിന്‍, 500 കിലോ ഹെറോയിന്‍, 529 കിലോ ഹാശിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു.

രാജ്യത്ത് ഇതുവരെ പിടികൂടിയിട്ടുള്ളവയില്‍ ഏറ്റവും വലിയ മെത്തഫിറ്റമിന്‍ ശേഖരമാണിത്. അഫ്ഗാനില്‍ നിന്നും കടല്‍മാര്‍ഗം കൊണ്ടുപോയ ലഹരി മരുന്നാണ് എന്‍ബിസിയും നേവിയും ചേര്‍ന്ന് പിടികൂടിയത്. ലഹരി കടത്താന്‍ ശ്രമിച്ച രണ്ട് പാക് സ്വദേശികളും പിടിയിലായി.