കൊച്ചി ആഴക്കടലില്‍ പിടിച്ചെടുത്തത് 25000 കോടിയുടെ മയക്കുമരുന്ന്, കണക്കെടുപ്പ് പൂര്‍ത്തിയായത് 23 മണിക്കൂര്‍ കൊണ്ട്

കൊച്ചി. പാക്കിസ്ഥാനന്‍ ബോട്ടില്‍ നിന്ന് കൊച്ചി ആഴക്കടലില്‍ പിടിച്ചെടുത്ത ലഹരിമരുന്നിന് 25000 കോടിയുടെ മൂല്യം. മെത്താംഫെറ്റമിന്‍ എന്ന രാസലഹരിയാണ് പിടിച്ചത്. 23 മണിക്കൂര്‍ കൊണ്ടാണ് ലഹരിയുടെ കണക്കെടുപ്പ് പൂര്‍ത്തിയാത്. 2525 കിലോ മെത്താഫെറ്റമിനാണ് പിടിച്ചെടുത്തത്. ഉയര്‍ന്ന ഗുണനിലവാരമുള്ള മെത്താഫെറ്റമിനാണ് കൊച്ചിയില്‍ പിടിച്ചത്.

134 ചാക്കുകളിലായിരുന്നു ലഹരിമരുന്ന് സൂക്ഷിച്ചത്. സംഭവത്തില്‍ നാവിക സേനയും എന്‍സിബിയും അന്വേഷണം ശക്തമാക്കി. കടന്നുകളഞ്ഞ രണ്ട് ബോട്ടുകള്‍കണ്ടെത്തുവാന്‍ പരിശോധന നടത്തുന്നുണ്ട്. ആദ്യം 15000 കോടിയുടെ ലഹരിയാണ് പിടിച്ചതെന്നായിരുന്നു വിവരം. നാവികസേനയും എന്‍സിബിയും ചേര്‍ന്ന് കടലില്‍ നടത്തിയ പരിശോധനയിലാണ് വലിയ മയക്കുമരുന്ന് വേട്ട നടത്തിയത്.

അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ഇറാന്‍ എന്നി രാജ്യങ്ങളിലെ സംഘങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രം വഴി ലഹരികടത്തുന്നത് തടയാന്‍ ഓപ്പറേഷന്‍ സമുദ്രഗുപ്ത എന്ന പേരില്‍ തിരച്ചില്‍ നടക്കുന്നുണ്ട്.