വാപ്പച്ചി ഇപ്പോഴും വഴക്കു പറയാറുണ്ട്, മകളും വാപ്പച്ചിയും തമ്മിൽ നല്ല ബോണ്ടാണ്, ദുൽഖർ

മമ്മൂട്ടിയിൽ നിന്ന് അടുത്തിടെ വഴക്ക് കിട്ടിയ സംഭവവത്തെക്കുറിച്ചും മകളെക്കുറിച്ചും വെളിപ്പെടുത്തുകയാണ് പ്രിയ താരം ദുൽഖർ. സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ, ഇപ്പോഴും വഴക്കൊക്കെ കേൾക്കാറുണ്ടല്ലേ എന്ന ചോദ്യത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, വീട്ടിൽ ലേറ്റായി വന്നതിനായിരുന്നു വാപ്പച്ചി വഴക്ക് പറഞ്ഞത്. ഇത്രയും നേരമാണോ പ്രെമോഷൻ എന്ന് പറഞ്ഞാണ് വാപ്പച്ചി വഴക്ക് പറഞ്ഞത്.

മകൾ വന്നതിന് ശേഷം പറഞ്ഞ് അറിയിക്കാൻ പറ്റാത്ത സന്തോഷമാണ്. എല്ലാവിധത്തിലും അങ്ങനെയാണ്. എന്ത് വിഷമം ഉണ്ടായാലും അവളോട് കുറച്ച് സമയം ചെലവഴിച്ചാൽ അത് മാറും. ഞങ്ങളുടെ എല്ലാവരുടേയും ടെൻഷൻ മാറ്റുന്ന ആളാണ് മറിയം. മറിയത്തിന് മുടി കെട്ടി കൊടുക്കുന്ന മമ്മൂട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അച്ഛനും മകളുമായുള്ള നിമിഷങ്ങൾ പകർത്താൻ തനിക്ക് ഭയങ്കര ഇഷ്ടമാണ്. അത് കണ്ടപ്പോൾ വേഗം ഫോൺ എടുത്ത് എടുത്ത ചിത്രമാണ്

കുറുപ്പാണ് ദുൽഖറിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. കെ എസ് അരവിന്ദ്, ഡാനിയൽ സായൂജ് നായർ എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി ആയ സുകുമാര കുറുപ്പിന്റെ ജീവതകഥയാണ് പറയുന്നത്. ടോവിനോ തോമസ്, സണ്ണി വെയ്ൻ, ഇന്ദ്രജിത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, ശോഭിത ധുലിപാല, ഭരത്, സുരഭി ലക്ഷ്മി, ആനന്ദ് ബാൽ, എം ആർ ഗോപകുമാർ, ശിവജിത് പദ്മനാഭൻ, ബിബിൻ പെരുമ്പിള്ളിക്കുന്നേൽ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.