ബംഗാളിൽ ദുർഗ്ഗാപൂജയ്‌ക്കായി സ്വർണ മാസ്‌ക് ധരിച്ച ദേവി; കൈയ്യിൽ സൈനിറ്റൈസറും, സിറിഞ്ചും: വേറിട്ട കൊറോണ ബോധവൽക്കരണം

കൊൽക്കത്തയിലെ ബഗുയാട്ടിയിലെ ദുർഗാപൂജ പന്തലിൽ വേറിട്ട കൊറോണ ബോധവത്ക്കരണ൦. സ്വർണ മാസ്‌ക് ധരിച്ച ദുർഗാരൂപമാണ് ഇക്കുറി വേറിട്ട് നിൽക്കുന്നത്. കൈയ്യിൽ ആയുധങ്ങൾക്ക് പകരം സാനിറ്റൈസറും, തെർമൽ സ്‌കാനറും, സിറിഞ്ചും.

ലാണ് വേറിട്ട ദേവിയെ അനാശ്ചാദനം ചെയ്തത്‌. രാജ്യത്ത് കൊറോണ വ്യാപനം ആശങ്കയകലാതെ നിൽക്കുന്നതിനാൽ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് കൂടി വേണ്ടിയാണ് ദേവിയെ വ്യത്യസ്തമായ രീതിയിൽ ഒരുക്കിയിരിക്കുന്നത് എന്ന് ക്ഷേത്ര ഭാരവാഹികൾ പറയുന്നു.

സാധാരണ രീതിയൽ സ്വർണാഭരണ വിഭൂഷിതയായി നിൽക്കുന്ന ദേവിയെയാണ് ക്ഷേത്രങ്ങളിൽ കാണാറുള്ളത്. എന്നാൽ ഇത്തരത്തിൽ വേറിട്ട ദേവിയെ നിർമ്മിക്കുന്നതിലൂടെ ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കാൻ സാധിക്കും എന്ന് ക്ഷേത്ര പുരോഹിതന്മാർ വ്യക്തമാക്കുന്നു.