ഇന്റിമേറ്റ് രംഗങ്ങള്‍ ഒഴിവാക്കാന്‍ പറ്റുമായിരുന്നില്ല, അഭിനയിച്ചത് ഞാന്‍ തന്നെ, ദുര്‍ഗ കൃഷ്ണ പറയുന്നു

ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ, ഇന്ദ്രന്‍സ് എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഉടല്‍ തിയേറ്റുകളില്‍ ഇന്ന് പ്രദര്‍ശനത്തിന് എത്തുകയാണ്. ചിത്രത്തില്‍ ധ്യാനും ദുര്‍ഗ കൃഷ്ണയുമായുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ വൈറലായിരുന്നു. ടീസറില്‍ ദൃശ്യങ്ങള്‍ ശ്രദ്ധ നേടിയരുന്നു. ഇപ്പോഴിതാ സിനമയുടെ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ദുര്‍ഗ. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിച്ചത് താന്‍ തന്നെയാണ്. ആ കഥാപാത്രം അങ്ങനെയൊരാളാണെന്നും അതൊഴിവാക്കാന്‍ കഴിയില്ലെന്നും ദുര്‍ഗ വ്യക്തമാക്കി.

ദുര്‍ഗ കൃഷ്ണയുടെ വാക്കുകള്‍ ഇങ്ങനെ, ഉടല്‍ വെള്ളിയാഴ്ച്ച റിലീസ് ആവുകയാണ്. ഇതിലെആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചതിന്റെ ത്രില്ല് നാളുകള്‍ കഴിഞ്ഞിട്ടും മാറിയിട്ടില്ല. ആ ദിവസങ്ങള്‍ മറക്കാനാകാത്ത അനുഭവങ്ങളുടേതാണ്. ഇന്ദ്രന്‍സ് ചേട്ടന്റെ ക്യാരക്ടറിനെ ഞാന്‍ സിനിമയില്‍ ചാച്ചന്‍ എന്നാണ് വിളിക്കുന്നത്. ലൊക്കേഷനിലും അങ്ങനെ തന്നെയാണ് വിളിച്ചത്. പിന്നീട് ആ കഥാപാത്രവുമായി നേരിട്ട് ഏറ്റുമുട്ടുന്നുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ പലപ്പോഴും ഇടിയും ചവിട്ടുമൊക്കെ കൊള്ളുമായിരുന്നു. ഞാന്‍ ചാച്ചനെ ചവിട്ടുന്ന ഒരു രംഗമുണ്ട്.

ചാച്ചന് ശരിക്കും ആ ചവിട്ട് കൊണ്ടു. വേദന കൊണ്ട് അദ്ദേഹം ചുരുണ്ടുകൂടി. ഞാനുള്‍പ്പെടെ എല്ലാവരും അമ്പരന്നുപോയി. പക്ഷെ അദ്ദേഹം കൂളായിട്ടാണ് അതിനെ എടുത്തത്.നമ്മള്‍ പലപ്പോഴും കണ്ടിട്ടും കേട്ടിട്ടുമുള്ള സംഭവങ്ങളെ തീവ്രമായ ഒരു അനുഭവമാക്കി മാറ്റാന്‍ സംവിധായകന്‍ രതീഷ് രഘുനന്ദന് കഴിഞ്ഞു. സിനിമയുടെ ടീസര്‍ ഇറങ്ങിയതോടെ പല കോണുകളില്‍ നിന്നും എനിക്ക് മെസേജുകള്‍ വന്നു. ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചത് ഞാന്‍ തന്നെയാണോ എന്നായിരുന്നു പലര്‍ക്കും അറിയേണ്ടത്. ആ കഥാപാത്രം അങ്ങനെയൊരാളാണ്. അപ്പോള്‍പ്പിന്നെ അതൊഴിവാക്കാന്‍ കഴിയില്ലല്ലൊ. കഥ കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് അതറിയാമായിരുന്നു.