കൊച്ചിയിൽ മത്സരയോട്ടത്തിനിടെ പാലത്തിലിടിച്ച് കാർ കത്തി നശിച്ചു

കൊച്ചി. മത്സര ഓട്ടത്തിനിടെ കൊച്ചി പനമ്പള്ളി നഗറില്‍ കാര്‍ കത്തി നശിച്ചു. അതേസമയം അപകടത്തില്‍ നിന്നും കാറിലെ യാത്രക്കാര്‍ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. മത്സര ഓട്ടത്തിനിടെ കാര്‍ പാലത്തില്‍ ഇടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നാണ് കാറിന് തീപിചിട്ടത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.