കരുവന്നൂര്‍ കള്ളപ്പണ ഇടപാടില്‍ പിആര്‍ അരവിന്ദാക്ഷന് നേരിട്ട് പങ്കുണ്ടെന്ന് ഇഡി

കൊച്ചി. കരുവന്നൂര്‍ കള്ളപ്പണ ഇടപാടില്‍ പിആര്‍ അരവിന്ദാക്ഷന് നേരിട്ട് പങ്കുണ്ടെന്ന് ഇഡി. സിപിഎം കൗണ്‍സിലര്‍ കൂടിയായ അരവിന്ദാക്ഷന്‍ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് കരുവന്നൂര്‍ ബാങ്കില്‍ 50 ലക്ഷം രൂപയുടെ നിക്ഷേപമാണ് ഉള്ളത്. ഇതിന്റെ മുഴുവന്‍ രേഖകളും ബാങ്ക് ഭരണ സമിതി നല്‍കിയതായും ഇഡി കോടതിയെ അറിയിച്ചു. അരവിന്ദാക്ഷന് വിവിധ ബാങ്കുകളില്‍ അക്കൗണ്ടുകള്‍ ഉണ്ട്.

കേസില്‍ നടത്തുന്ന അന്വേഷണത്തോട് പെരിങ്ങണ്ടൂര്‍ ബാങ്ക് സെക്രട്ടറി സഹകരിക്കുന്നില്ലെന്നും ഇഡി കോടതിയെ അറിയിച്ചു. അതേസമയം അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ട് സംബന്ധിച്ച് വ്യക്തത വരുത്താന്‍ ഇഡി. പര്‍ളിക്കാട് സ്വദേശി ശ്രീജിത്തിനെ ഇഡി വിളിപ്പിച്ചു. അരവിന്ദാക്ഷന്റെ അമ്മയുടെത് എന്ന പേരില്‍ ഇഡി കോടതിയില്‍ നല്‍കിയത് ശ്രീജിത്തിന്റെ അമ്മയുടെ അക്കൗണ്ടാണെന്നാണ് ആക്ഷേപം.

ഇഡി സംഭവത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് സിപിഎം പെരിങ്ങണ്ടൂര്‍ ബാങ്കും ആരോപിച്ചു. അരവിന്ദാക്ഷന്‍ അമ്മയുടെ അക്കൗണ്ട് വഴി 63 ലക്ഷം രൂപയുടെ ഇടപാട് നടത്തിയെന്നാണ് ഇഡി പറഞ്ഞിരുന്നത്. എന്നാല്‍ അരവിന്ദാക്ഷന്‍ ഇത് നിഷേധിച്ചിരുന്നു.