കള്ളപ്പണം,പൊന്നിയിന്‍ സെല്‍വന്‍ നിര്‍മാതാക്കളുടെ ഓഫീസില്‍ ഇഡിയുടെ പരിശോധന

ചെന്നൈ . പൊന്നിയന്‍ സെല്‍വന്‍ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിന്റെ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മിന്നൽ പരിശോധന. തമിഴ്‌നാട്ടിലെ ചെന്നൈയിലുള്ള ഓഫീസുകളിലാണ് പരിശോധന നടത്തിയത്. കള്ളപണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണു പുറത്ത് വന്ന റിപ്പോർട്ടുകൾ.

ലൈക്ക പ്രൊഡക്ഷന്‍സ് ആണ് തമിഴ്‌നാട്ടില്‍ വമ്പന്‍ ഹിറ്റായി മാറിയ പൊന്നിയിന്‍ സെല്‍വന്റെ രണ്ട് ഭാഗങ്ങളുടെയും നിര്‍മാതാക്കൾ. തമിഴ് സിനിമയില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രങ്ങളില്‍ പലതും നിര്‍മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സാണ്. ചെന്നൈയിലെ എട്ടിടങ്ങളിലാണ് പരിശോധന നടന്നുകൊണ്ടിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിട്ടില്ല.