സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ യുഎസ് കോണ്‍ഗ്രസിലെ എട്ടംഗ സംഘവും

ന്യൂഡല്‍ഹി. സ്വാതന്ത്ര്യദിനാഘോത്തില്‍ പങ്കെടുക്കുവാന്‍ യുഎസ് കോണ്‍ഗ്രസിലെ എട്ടംഗ സംഘം എത്തുമെന്ന് യുഎസ് ഇന്ത്യ കോക്കോസിന്റെ ഉപാദ്ധ്യക്ഷന്‍ റോ ഖന്ന. യുഎസില്‍ നിന്നും എത്തുന്ന എട്ട് അംഗ സംഘം പ്രധാനമന്ത്രിയുമായും മറ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സംഘം മുബൈയും ഹൈദരഹാദിലും സന്ദര്‍ശനം നടത്തും. സിനിമാ വ്യാപാര മേഖലയിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.

ഇന്ത്യന്‍ സംഘടനകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ അമേരിക്കന്‍ ലീഡര്‍ഷിപ്പ് കമ്മിറ്റിയില്‍ സംസാരിക്കവേ കോണ്‍ഗ്രസ് അംഗമായ ഖന്ന പറഞ്ഞു. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. വ്യക്തികള്‍ക്കും പാര്‍ട്ടികള്‍ക്കും അപ്പുറമാണ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം എന്ന് രാജ കൃഷ്ണമൂര്‍ത്തി പറഞ്ഞു. അതേസമയം രാജ്യത്തിനായി ബൃഹത്തായ സംഭാവനകള്‍ നല്‍കിയവരെയാണ് ചെങ്കോട്ടയിലെ സ്വാതന്ത്രദിനാഘോഷത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

വിവിധ ഗ്രൂപ്പുകളിലായി 800 ല്‍ അധികം ആളുകള്‍ ആഘോഷത്തില്‍ പങ്കെടുക്കും. സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധമുള്ള 50 നിര്‍മാണ തൊഴിലാളികള്‍, 50 മത്സ്യത്തൊഴിലാളികള്‍, 50 നഴ്‌സുമാര്‍, 50 ഖാദി തൊഴിലാളികള്‍, അധ്യാപകര്‍ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.