ലൈംഗിക ആവശ്യം നിരസിച്ചു, ജീവനക്കാരിയെ ആക്രമിച്ച സ്പാ ഉടമ അറസ്റ്റിൽ

കൊച്ചി: ലൈംഗിക ആവശ്യം നിരസിച്ചു സ്പാ ജീവനക്കാരിയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. കടവന്ത്ര മാർക്കറ്റ് റോഡിലുള്ള ലില്ലിപ്പുട്ട് എന്ന സ്പായിലെ ജീവനക്കാരിയെ ആക്രമിച്ച കേസിൽ അജീഷ് എറണാകുളം പള്ളുരുത്തി സ്വദേശി അജീഷ് ആണ് അറസ്റ്റിലായത്. പ്രതിയുടെ ലൈംഗിക ആവശ്യം നിരസിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

കഴിഞ്ഞ ശനിയാഴ്ചയാണ് കടവന്ത്ര മാർക്കറ്റിന് സമീപത്ത് വച്ച് ഇയാൾ സ്പാ ജീവനക്കാരിയായ യുവതിയോട് മോശമായി പെരുമാറിയത്. പല തവണ യുവതി പിൻമാറാൻ ശ്രമിച്ചെങ്കിലും പ്രതി പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു.

പ്രതി ബിയർ കുപ്പി കാണിച്ച് ഭീക്ഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു. യുവതി രക്ഷപ്പെടാൻ ശ്രമിച്ചതോടെ പിന്തുടർന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവ ശേഷം ഒളിവിലായിരുന്ന പ്രതിയെ ഇന്ന് വൈകിട്ടോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നിരവധി മയക്കുമരുന്ന് കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.