ലാവലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ, കേസ് പരിഗണിക്കുന്നത് 31ആം തവണ

മുഖ്യനെ പ്രതിക്കൂട്ടിലാക്കുന്ന SNC ലാവലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും,ഇതുവരെ ഓരോ തട്ടും മുട്ടും ന്യായങ്ങൾ നിരത്തി,മലയാളികളുടെ കണ്ണിൽ പൊടിയിട്ട് പലതവണ മാറ്റി വെയ്ക്കപ്പെട്ട ലാവലിന്‍ കേസ് ഇന്ന് സുപ്രീം കോടതിയിൽ വിധി വരുമ്പോൾ മുഖ്യമന്ത്രിയുടെ കസേര തെറിക്കുമോ ,അഴിക്കുള്ളിൽ ആകുമോ എന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ഉള്ളത് .ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോൾ ലാവലിൻ കേസ് കേൾക്കുന്നത്. ഇതിനുമുമ്പ് ഒക്ടോബർ 31-നാണ് അവസാനമായി കേസ് പരിഗണിച്ചത്.

20 കൊല്ലമായ ലാവലിൻ കേസ് പല തവണ പല കാര്യങ്ങൾ പറഞ്ഞു മാറ്റി വാപ്പിച്ചിരുന്നു ,ഇത് 31-ാം തവണയാണ് കേസ് സുപ്രീംകോടതിയിൽ ലിസ്റ്റ് ചെയ്യുന്നത്.പലതവണ മുഖ്യൻ ഈ കേസിൽ നിന്നും രക്ഷപെട്ടപ്പോൾ സുപ്രീം കോടതിയിൽ ചുവപ്പ് നാടയോ? എന്നായിരുന്നു മലയാളികളുടെ ചോദിയം ?, പിണറായിയെ രക്ഷിക്കാൻ പതിനെട്ടടവും പയറ്റി ദില്ലിയിൽ വൻ നീക്കം ആണ് വീണ്ടും നടക്കുന്നത്,അതായതു കോടിക്കണക്കിനു മലയാളികളെ പൊട്ടൻ ആകുന്ന നീക്കം ആണ് പലതവണ ഈ കേസ് മാറ്റി വച്ചതോടെ നടന്നിരിക്കുന്നത് .നോക്കണം ഏകദേശം കാൽ നൂറ്റാണ്ടു ആകുന്നു ഈ ലാവലിൻ കേസ് ഒരിടത്തും എത്താതെ കൊണ്ട് പോകുന്നത്,ഒന്നും രണ്ടും അല്ല കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ ഈ കേസിൽ 300 കോടതിയുടെ അഴിമതിയാണ് നടന്നിരിക്കുന്നത് .

ഈ കേസിൽ ഇപ്പോൾ പിണറായി വിജയനെ പ്രതി ചേർക്കാനാണോ വേണ്ടയോ എന്ന് അറിയാൻ ആണ് കേസേടുക്കുന്നത് ,എന്നാൽ എപ്പോൾ കേസേടുത്താലും മലയാളികൾ കേൾക്കുന്നത് കേസ് മാറ്റിവയ്ച്ചു എന്നാണ്,അതായതു ഈ കേസേടുക്കുന്നത് തന്നെ മാറ്റിവയ്ക്കാൻ വേണ്ടി ആണ്,അതിനു കാരണം മറ്റൊന്നും അല്ല,നമ്മുടെ കരണഭൂതൻ പിണറായി വിജയനെ സമ്പന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഭാവി തുലാസിൽ ആടുന്ന രീതിയിൽ എന്ന് പറയാം ഈ കേസ് . അതുകൊണ്ടു തന്നെ ഈ കേസിലെ വിധി എതിരായി വന്നാൽ പിണറായി വിജയനു മുഖ്യമന്ത്രി പദം നഷ്ടപെടും എന്ന് ഉറപ്പാണ്,ലാവലിൻ കേസിൽ പ്രതി സ്ഥാനത്ത് നിന്നും മുമ്പ് ഹൈക്കോടതിയാണ്‌ പിണറായി വിജയനെ ഒഴിവാക്കിയത്.

ഇതുമായി ബന്ധപ്പെട്ട് അന്നത്തേ നിയമഞ്ജരേ ഉൾപെടുത്തി വലിയ അഴിമതി വിവാദങ്ങൾ വന്നിരുന്നു. ഇപ്പോൾ പിണറായി വിജയനെ പ്രതിയാക്കണം എന്ന സി ബി ഐയുടെ അപ്പീൽ ഹരജിയാണ്‌ സുപ്രീം കോടതിയിൽ ഉള്ളത്. വീണ്ടും പറയാം സുപ്രീം കോടതി ലാവലിൻ കേസിൽ പിണറായി വിജയനെ പ്രതിയാക്കിയാൽ മുഖ്യമന്ത്രി പദത്തിൽ നിന്നും ഉടൻ രാജിവയ്ക്കേണ്ടി വരും എന്നുറപ്പാണ്‌. നോക്കണം ഇങ്ങനെ മാറ്റിവയ്‌ക്കേണ്ട കാര്യം ഒന്നും നമ്മുടെ പരമോന്നത നീതി പീഠത്തിനു ഇല്ല കാരണം രാവിലെ ഈ കേസ് എടുത്തു ഉച്ചയ്ക്കോ അല്ലങ്കിൽ വൈകിട്ടോ വിധി പറയാനുള്ള ഒരു കേസ് മാത്രമാണ് മുഖ്യമന്ത്രിയെ വിറപ്പിക്കുന്ന ഈ ലാവലിൻ കേസ്,പക്ഷെ അത് അവർ ചെയ്യില്ല ,കാരണം അത്രമേൽ സ്വാധീനം ചെലുത്തിയിരിക്കുകയാണ് പിണറായി മുഖ്യൻ.നുമ്മടെ നാട്ടിൽ ചെറിയ ഒരു പെറ്റിയുടെ പേരിൽ പോലും പാവപെട്ട ജനങ്ങളെ ഓട്ടിച്ചിട്ടു പിഴ അടിച്ചു കയ്യിൽ കൊടുക്കും,

ആ നാട്ടിലാണ് ആ നാടുഭരിക്കുന്ന മുഖ്യന്റെ പേരിലുള്ള ഈ കേസ് മാറ്റി വച്ച് മാറ്റിവച്ചു ഉരുണ്ടു കളിക്കുന്നത് .മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെട്ട അഴിമതിക്കേസുകൾ എത്രയും വേഗം തീർക്കണം എന്ന സുപ്രീം കോടതിയുടെ തന്നെ വിധി ഇരിക്കെയാണ് അനന്തമായി ഈ കേസ് നീട്ടിക്കൊണ്ടു പോകുന്നത്,2005 ഫെബ്രുവരി 2 ന് ഇതിന്റെ പേരിൽ ശ്രീ പിണറായി വിജയൻറെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ ഇപ്പോഴത്തെ മരുമകനായ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ക്രൈമിന്റെ കോഴിക്കോട് ഓഫീസിൽ പതിനഞ്ചോളം ഗുണ്ടകളോടൊപ്പം വന്ന് പെട്രോൾ ഒഴിച്ച് കത്തിക്കുകയും ലാവ്‌ലിൻ രേഖകൾ കടത്തിക്കൊണ്ട് പോവുകയും ചെയ്തിരുന്നു.

തുടർന്ന് 2005 സെപ്റ്റംബർ മാസത്തിൽ ലാവ്‌ലിൻ കേസിൽ സിബിഐ അന്വേഷണത്തിന് ക്രൈം നന്ദകുമാർ അഡ്വ . രാംകുമാർ മുഖേന ഹർജി ഫയൽ ചെയ്യുകയും 2009 ജനുവരി മാസത്തിൽ പിണറായി വിജയനെ 7 -)0 പ്രതിയാക്കിക്കൊണ്ട് സിബിഐ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. 2014 ൽ തിരുവനന്തപുരം സിബിഐ കോടതി പിണറായിവിജയനടക്കം മൂന്നു പ്രതികളുടെ ഡിസ്ചാർജ് പെറ്റിഷൻ അംഗീകരിച്ചുകൊണ്ട് മൊത്തം പ്രതികളെ കുറ്റ വിമുക്തരാക്കി ഉത്തരവായി. എന്നാൽ ഹൈക്കോടതിയിൽ ജസ്റ്റിസ് ഉബൈദ് 2014 ൽ സിബിഐ കോടതിയിൽ ഹർജി ഫയൽ ചെയ്ത മൂന്നു പ്രതികളെ മാത്രം കുറ്റവിമുക്തരാക്കുകയും മറ്റുള്ളവരെ പ്രതികളാക്കി നിലനിർത്തിക്കൊണ്ടും ഉത്തരവ് പുറപ്പെടുവിച്ചു.

ഇതിനെതിരെ സിബിഐ യും വീണ്ടും പ്രതികളാക്കി മാറ്റപ്പെട്ടവരും സുപ്രീം കോടതിയിൽ 2017 ൽ SLP ഫയൽ ചെയ്‌തെങ്കിലും ഇപ്പോഴും ഈ കേസ് നീട്ടി കൊണ്ട് പോകുകയാണ് .ഇപ്പോൾ ഇത് 35ാം തവണയാണ് കേസ് സുപ്രീം കോടതി മാറ്റിവെക്കുന്നത്. ഇന്ന് രാവിലെ മുതൽ സുപ്രീം കോടതിയിൽ കേസ് പരിഗണിക്കുന്ന ബഞ്ച് മറ്റൊരു കേസിൽ വാദം കേട്ടിരുന്നു. ഈ കേസ് വാദം നീണ്ടുപോയതിനാലാണ് ലാവലിൻ കേസ് അടക്കമുള്ള കേസുകൾ പരിഗണിക്കാൻ സമയം കിട്ടാതിരുന്നത്.ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ സിബിഐയുടെ അസൗകര്യത്തെ തുടർന്നാണ് കേസ് മാറ്റിവച്ചത്. സിബിഐക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന അഡീഷണൽ സോളിസിറ്റർ ഡനറൽ എസ്‌വി രാജു മറ്റൊരു കേസിൽ തിരക്കിലായിരുന്നു.

ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുൻപും സിബിഐ ആവശ്യപ്രകാരമാണ് കേസ് മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ വകുപ്പ്‌ സെക്രട്ടറി കെ മോഹനചന്ദ്രൻ, ഊർജ വകുപ്പ് മുൻ ജോയന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെ സിബിഐയുടെ ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. വിചാരണ നേരിടേണ്ട വൈദ്യുതി ബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ ശിവദാസൻ, മുൻ ചീഫ് എഞ്ചിനീയർ കസ്‌തൂരിരംഗ അയ്യർ എന്നിവർ ഇളവു വേണമെന്ന് ആവശ്യപ്പെടുന്ന ഹർജികളും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.