ജമ്മുവിലെ ഷോപ്പിയാനിൽ ഭീകരരും സുരക്ഷാ സേനയും ഏറ്റുമുട്ടി; രണ്ട് ഭീകരരെ വധിച്ചു

ജമ്മുകശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ വധിച്ചത്. ഷോപ്പിയാനിലെ ചൗഗാം ഏരിയയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സംഭവ സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചിട്ടുണ്ട്.കശ്മീരിലെ അനന്തനാഗ് ജില്ലയിലും കഴിഞ്ഞ ദിവസം ഭീകരരുമായി ഏറ്റുമുട്ടൽ നടന്നിരുന്നു. ഭീകരാക്രമണങ്ങളിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു.അർവാനി ഏരിയയിലെ മുമൻലാൽ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിൽ ഒരു അജ്ഞാത ഭീകരൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇയാളുടെ പക്കൽ നിന്നും ഒരു എ-കെ 47 റൈഫിളും പിടിച്ചെടുത്തിരുന്നു.