എറണാകുളം ജനറൽ ആശുപത്രിയിലെ മെഡിസിൻ വിഭാഗം മേധാവി ഡോ. മനോജിനെതിരെ വീണ്ടും പീഡനപരാതി

എറണാകുളം. ജനറൽ ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോ. മനോജിനെതിരെ വീണ്ടും ലൈംഗിക അതിക്രമ പരാതി. 2018ൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മറ്റൊരു വനിതാ ഡോക്ടറാണ് ഇമെയിൽ വഴി പരാതി നൽകിയത്. അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. നേരത്തേയും ഡോ മനോജിനെതിരെ പരാതി ഉയര്‍ന്നിരുന്നു. മനോജ് 2019ൽ ലൈംഗികാതിക്രമത്തിനു ശ്രമിച്ചു എന്നായിരുന്നു മറ്റൊരു വനിതാ ഡോക്ടറുടെ പരാതി.

പരാതിയിൽ ആരോഗ്യ വകുപ്പും ഡോക്ടര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മനോജിനെതിരെ അടുത്ത പരാതി ഉയരുന്നത്. 2019 എറണാകുളം ജനറൽ ആശുപത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

2019ൽ ഹൗസ്‌ സർജൻസി ചെയ്യുന്ന കാലത്ത്‌ ഒരു സീനിയർ ഡോക്ടർ തന്നെ കടന്നുപിടിക്കുകയും ബലമായി മുഖത്ത്‌ ചുംബിക്കുകയും ചെയ്‌തതായി വനിതാ ഡോക്‌ടർ ഫെയ്‌സ്‌ബുക്കിലൂടെയാണ്‌ ആരോപണം ഉന്നയിച്ചത്‌. തുടർന്ന് വിദേശത്ത് ജോലി ചെയ്യുന്ന വനിതാ ഡോക്ടറിൽനിന്ന് ഇ മെയിൽ വഴി വിശദാംശങ്ങൾ ശേഖരിച്ച ശേഷമായിരുന്നു പൊലീസ് നടപടി.