കറുത്ത നിറത്തിലുള്ള ഷോട്സ് ധരിച്ച് പാർട്ടി മൂഡ് ഫോട്ടോകളുമായി എസ്തർ

ബാലതാരമായെത്തി ഇപ്പോൾ മലയാളത്തിലും മറ്റു ഭാഷകളിലും യുവനടിമാരുടെ നിരയിലേക്ക് എസ്തർ ഉയർന്നിരുന്നു. 2010ൽ നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എസ്തർ അഭിനയ രംഗത്തേക്ക് എത്തുന്നത്. ദൃശ്യം എന്ന ചിത്രത്തിലെ ബാലതാരമായി എത്തിയതോടെ നടിയെ ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ദൃശ്യം 2ലും ​ഗംഭീര പ്രകടനമാണ് എസ്തർ നടത്തിയത്.

സോഷ്യൽമീഡിയിയൽ സജീവമായ എസ്തേർ‍ ഇടയ്ക്കിടയ്ക്ക് പുത്തൻ ഫോട്ടോഷൂട്ടുകൾ ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുണ്ട്. ദൃശ്യം 2ന്റെ വിജയത്തിനുപിന്നാലെ സുഹൃത്തിനൊപ്പം പങ്കുവെച്ചിരിക്കുന്ന ഗ്ലാമർ‍ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. പാർട്ടികൾ വെറുക്കുന്നു, വീട്ടിൽ പോകട്ടെ പാർട്ടിക്ക് മുമ്പുള്ള വമ്പുപറച്ചിലുകൾ, ബാംഗ്ലൂർ ഡെയ്സ് എന്ന് കുറിച്ചാണ് എസ്തേർ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ബ്ലാക്ക് നിറത്തിലുള്ള ഷോർട്ട് ഡ്രെസാണ് ധരിച്ചിരിക്കുന്നത്. നിരവധിപ്പേർ ഫോട്ടകൾക്ക് കമന്റുമായെത്തി. ആ റാണി ചേച്ചി ഇതൊന്നും കാണുന്നില്ലേ ആവോ? ഒരാളുടെ കമൻറ്. സദാചാര ആങ്ങളമാരും ചിത്രത്തിന് താഴെ എത്തിയിട്ടുണ്ട്.

 

View this post on Instagram

 

A post shared by Esther Anil (@_estheranil)

ഇപ്പോൾ മുംബൈയിൽ ബിരുദ പഠനം നടത്തുകയുമാണ് എസ്തർ.ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചു. ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലെ കഥാപാത്രം എസ്തറിന്റെ കരിയറിൽ വഴിത്തിരിവായി. ഒരു നാൾ വരും, സകുടുംബം ശ്യാമള, കോക്ക് ടെയിൽ, ദ മെട്രോ, വയലിൻ, ഡോക്ടർ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവൻ കുട്ടി നേമം പിഒ, മല്ലു സിങ്, ഭൂമിയുടെ അവകാശികൾ, ഒരു യാത്രയിൽ, ആഗസ്ത് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.