മഞ്ജുവിന്റെ ജീവിതം ഒരു പാഠമാണ് എല്ലാവര്‍ക്കും, നിരാശക്കും, തകര്‍ച്ചക്കും പരിഹാരം ആത്മഹത്യ അല്ലെന്ന് തെളിയിച്ചവള്‍

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭത്തില്‍ വിചാരണ അവസാനിക്കാനിരിക്കെയാണ് ദിലീപിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നത്. നടി കഴിഞ്ഞ ദിവസം പങ്കുവെച്ച കുറിപ്പിന് പിന്നാലെ നിരവധി താരങ്ങള്‍ പിന്തുണ അറിയിച്ച് രംഗത്തെത്തി. ഇതിലൊക്കെയും തകര്‍ന്ന് പോകാതെ നടിയെ പിന്തുണച്ച് ഒപ്പം നിന്നത് ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ ആയിരുന്നു. എന്നാല്‍ മഞ്ജുവിന്റെ ജീവിതത്തെ കുറിച്ചും ഏവര്‍ക്കും അറിയാം. ഭര്‍ത്താവും മകളും നഷ്ടപ്പെട്ടുവെങ്കില്‍ അക്രമിക്കപ്പെട്ട നടിക്കായി അവള്‍ ഒപ്പം നിന്നും പൊരുതി. ഇപ്പോള്‍ മഞ്ജുവിനെ കുറിച്ച് ഇവ ശങ്കര്‍ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

മഞ്ജുവിന്റെ ജീവിതം ഒരു പാഠമാണ് എല്ലാവര്‍ക്കും. ജീവിതത്തില്‍ ചതിക്കപ്പെട്ടിട്ടും, ഒരു വാക്ക് പോലും പരാതി പറയാതെ, ജീവിതം നല്‍കിയ തീക്കനാലുകള്‍ എല്ലാം ഉള്ളിലൊതുക്കി മൗനമായ് ഏറ്റവും മാന്യതയോടെ ഇറങ്ങി പോന്നവള്‍. ഒരു ദിവസം കൊണ്ട് ഭര്‍ത്താവും, മകളും ജീവിതവും നഷ്ടപെട്ട അവരുടെ കണ്ണുനീരിനു കാലം കണക്കു ചോദിക്കും. നിരാശക്കും, തകര്‍ച്ചക്കും പരിഹാരം ആത്മഹത്യ അല്ലെന്നും മറിച്ചു ജീവിതത്തെ ധീരമായി ഒരു പുഞ്ചിരിയോടെ മുന്‍പോട്ടു കൊണ്ട് പോകാം എന്ന വലിയ പാഠമാണ് മഞ്ജു പകര്‍ന്നു നല്‍കിയത്.-ഇവ പറയുന്നു.

ഇവ ശങ്കറിന്റെ വാക്കുകള്‍ ഇങ്ങനെ, അതിജീവത ഒറ്റപ്പെടാതെ പിന്തുണക്കുന്നവരുണ്ട്, സമൂഹം ഒന്നടങ്കം അവളെ പിന്തുണക്കുമ്പോള്‍ സ്വയം ഒറ്റപെട്ടു പോകാതെ പിന്തുണക്കുന്നവരുമുണ്ട്. ഇതില്‍ മഞ്ജുവിന്റെ പിന്തുണ പറയാതെ വയ്യ. ഇര ആക്രമിക്കപെടുമ്പോള്‍ ഇതിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നു ആദ്യം വെളിപ്പെടുത്തിയത് മഞ്ജു തന്നെയായിരുന്നു. ഈ നിര്‍ണായക ഘട്ടത്തിലും വ്യക്തമായ നിലപാടുകളോടെ ഇരക്കൊപ്പം. നില്‍ക്കുന്നതും അവള്‍ തന്നെ.

മഞ്ജുവിന്റെ ജീവിതം ഒരു പാഠമാണ് എല്ലാവര്‍ക്കും. ജീവിതത്തില്‍ ചതിക്കപ്പെട്ടിട്ടും, ഒരു വാക്ക് പോലും പരാതി പറയാതെ, ജീവിതം നല്‍കിയ തീക്കനാലുകള്‍ എല്ലാം ഉള്ളിലൊതുക്കി മൗനമായ് ഏറ്റവും മാന്യതയോടെ ഇറങ്ങി പോന്നവള്‍. ഒരു ദിവസം കൊണ്ട് ഭര്‍ത്താവും, മകളും ജീവിതവും നഷ്ടപെട്ട അവരുടെ കണ്ണുനീരിനു കാലം കണക്കു ചോദിക്കും. നിരാശക്കും, തകര്‍ച്ചക്കും പരിഹാരം ആത്മഹത്യ അല്ലെന്നും മറിച്ചു ജീവിതത്തെ ധീരമായി ഒരു പുഞ്ചിരിയോടെ മുന്‍പോട്ടു കൊണ്ട് പോകാം എന്ന വലിയ പാഠമാണ് മഞ്ജു പകര്‍ന്നു നല്‍കിയത്.

അവളുടെ ഇച്ഛാ ശക്തിക്കും, മനക്കരുതിനും മുന്നില്‍ അവളുടെ പ്രശ്‌നങ്ങളും പ്രതിബിംബങ്ങളുമാണ് തകര്‍ന്നു തരിപ്പണമായത്. നിങ്ങള്‍ എന്നും അഭിമാനമാണ്.. സ്ത്രീകള്‍ക്ക്.ഒരു സ്ത്രീ ഒറ്റയ്ക്ക് പൊരുതാന്‍ ഇറങ്ങിയാല്‍ അവളുടെ ആത്മ ധൈര്യത്തെ ചോര്‍ത്താന്‍ ആര് ശ്രമിച്ചിട്ടും കാര്യമില്ല. കണ്ണ് നീരി ന്റെ വില വളരെ വലുതാണ്, എത്ര സുഖമായി ജീവിച്ചാലും കര്‍മഫലം അനുഭവിച്ചിരിക്കും.