മാനസികമായും ലൈംഗികമായും ചൂഷണം ചെയ്യപ്പെട്ടതും സമൂഹത്തിൽ ഒറ്റപെട്ടു പോയതും സ്വപ്ന എന്ന സ്ത്രീ മാത്രമാണ്

ഇവ ശങ്കർ

സത്യം എത്ര മൂടി വെച്ചാലും ഒരിക്കൽ അത് മറ നീക്കി പുറത്തു വരിക തന്നെ ചെയ്യും.സ്വർണ കടത്തു പ്രതിയായ ശിവശങ്കർ ആത്മകഥ എഴുതിയത് പ്രതിച്ചായ നഷ്ടപ്പെടാതെ വീണ്ടും അധികാരത്തിലിരിക്കാനാകും, സൽപ്പേര് നിലനിർത്താനും ആയിരിക്കും. തന്റെ പേരിൽ കുറ്റമൊന്നുമില്ലെന്നു വരുത്തി തീർക്കുന്ന ശിവ ശങ്കറിന്റെ വെറും പ്രഹസനം മാത്രമാണ്‌ ഈ പുസ്തകം എന്ന് സ്വപ്ന.

വിദ്യാഭാസം ഉണ്ടായിട്ടോ ഉയർന്ന ഉദ്യോഗസ്ഥനായി സേവനമനുഷിറ്റിച്ചിട്ടോ കാര്യമില്ല ഒരു പെണ്ണിന് മാക്സിമം ചൂഷണം ചെയ്തിട്ട് സമൂഹത്തിലൂടെ അയാളെ സ്വയം വെള്ള പൂശാൻ ശ്രമിക്കുന്നവനെ നല്ലവനായി വാഴ്ത്താൻ സമൂഹത്തിനു കഴിയില്ല. ഈ നാറിയവനെയാണ് മുഖ്യൻ ഇപ്പോൾ സെക്രട്ടറി യായി നിയമിച്ചിരിക്കുന്നത്.

ഭാര്യ കൂടെയുള്ളപ്പോൾ മറ്റൊരു സ്ത്രീയെ ഭാര്യയായി കൊണ്ടു നടന്നു ചതിച്ചു ജയിലിൽ ആക്കിയിട്ടു അയാൾ നല്ലവനാകാൻ ശ്രമിക്കുന്നു. മാനസികമായും ലൈംഗികമായും ചൂഷണം ചെയ്യപ്പെട്ടതും സമൂഹത്തിൽ ഒറ്റപെട്ടു പോയതും സ്വപ്ന എന്ന സ്ത്രീ മാത്രമാണ്. ഇവർക്കില്ലാതെ പോകുന്ന നീതി അയാൾക്കും കിട്ടാതിരിക്കണ്ടേ?പകരം അയാൾ ജോലിയിൽ പ്രവേശിച്ചപ്പോൾ അവൾ എല്ലാം നഷ്ടപ്പെട്ടു ഒറ്റപ്പെട്ടവളായിതീർന്നു..