ഇരട്ട കുട്ടികള്‍ ഉദരത്തിലിരിക്കെ യുവതി മൂന്നാമതും ഗര്‍ഭിണിയായി

ഇരട്ട കുട്ടികളെ ഗര്‍ഭം ധരിച്ചിരിക്കെ പത്ത് ദിവസത്തിനുള്ളില്‍ മൂന്നാമതൊരു കുഞ്ഞിനെ കൂടി ഗര്‍ഭം ധരിച്ച് യുവതി. വിദേശ മാദ്ധ്യമമായ ദി ഡെയിലി മെയില്‍ ഇങ്ങനെയൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുവതി എവിടുത്തുകാരിയാണെന്നോ പോരോ മറ്റ് വിവരങ്ങളോ ഡെയിലി മെയില്‍ പുറത്തു വിട്ടിട്ടില്ല. ഇരട്ടക്കു്ടികളെ പതിനേഴ് മാസം ഗര്‍ഭിണിയായ യുവതി ഒടുവില്‍ ചെയ്ത സ്‌കാനിംഗിലാണ് അമ്പരപ്പിക്കുന്ന ഈ വാര്‍ത്ത അറിഞ്ഞത്.

രണ്ട് കുട്ടികള്‍ക്കൊപ്പം മൂന്നാമതൊരാള്‍ കൂടി വയറിനുളളില്‍ അതിവേഗം വളരുന്നുണ്ടെന്നായിരുന്നു ആ വാര്‍ത്ത. ആദ്യത്തെ കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കുന്ന സമയത്ത് മൂന്നാമത്തെയാള്‍ ഉണ്ടായിരുന്നില്ല. പിന്നീട് പത്തോ പന്ത്രണ്ടോ ദിവസങ്ങള്‍ക്ക് ശേഷമാണ് മൂന്നാമത്തെയാളുടെ ഗര്‍ഭധാരണം നടന്നിരിക്കുന്നത്. ആദ്യ ഗര്‍ഭ ധാരണത്തിനു ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഇത്തരം ഒരു അവസ്ഥ ഉണ്ടാകാറുണ്ടെന്നും ഇതിനെ സൂപ്പര്‍ഫെറ്റേഷന്‍ എന്നാണ് പറയുന്നതെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

മാസത്തില്‍ രണ്ടുതവണ ഹൈപ്പര്‍ ഓവുലേഷന്‍ സംഭവിച്ചു. അങ്ങനെയാണ് ഇരട്ടകളെ ഗര്‍ഭിണിയായതിന് ശേഷം വീണ്ടും ഗര്‍ഭം ധരിച്ചത്. ഗര്‍ഭധാരണ ഹോര്‍മോണുകള്‍ അണ്ഡോത്പാദനം തടയുന്നു. പക്ഷേ തനിക്ക് അങ്ങനെ സംഭവിച്ചില്ലെന്നും യുവതി പറയുന്നു. സ്‌കാനിങ്ങിലാണ് ഇത് വ്യക്തമായതെന്നും മൂന്ന് മക്കളും ഒരേ ദിവസം ജനിക്കുമെന്നും വ്യത്യസ്ത ടിക് ടോക് വീഡിയോകളില്‍ യുവതി പറഞ്ഞു. വീഡിയോ പിന്നീട് സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായി.