മിസൈലുകൾ ആകാശത്തുകൂടി പറന്നു, ഭയപ്പെടുത്തുന്ന സൈറൺ, നടുക്കുന്ന കാഴ്ചകൾ, മരണത്തെ മുഖാമുഖം കണ്ടു, ഇസ്രായേലിൽ പോയി തിരിച്ചെത്തിയ തീർത്ഥാടക സംഘം

കൊച്ചി. ഇപ്പോഴും അത് ആലോചിക്കുമ്പോൾ വല്ലാത്തൊരു നടുക്കമാണ്. ഇസ്രായേലിലെ തീർത്ഥാടന സ്ഥലങ്ങൾ സന്ദർശിച്ചതിനു ശേഷം നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോഴായിരുന്നു ആക്രമണം. മരണത്തെ മുഖാമുഖം കണ്ട നാളുകളാണ് കഴിഞ്ഞു പോയതെന്ന് ഇസ്രായേലിലേക്ക് പോയ 45- അംഗ തീർത്ഥാടക സംഘത്തിലുള്ളവർ വ്യക്തമാക്കി. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഇന്ന് രാവിലെയാണ് സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.

ഹമാസ് ഭീകരർ അപ്രതീക്ഷിതമായി നടത്തിയ ആക്രമണം കാരണം റോഡുകൾ അടച്ചിട്ടു. ഇതോടെ നാട്ടിലേക്ക് തിരിച്ച് വരാനുള്ള മാർഗങ്ങൾ ഇല്ലാതാവുകയായിരുന്നു. സംഘർഷത്തിന്റെ ഭീകരത നേരിട്ടു കണ്ടെന്നും മരണത്തെ മുഖാമുഖം കണ്ട നാളുകളാണ് കഴിഞ്ഞു പോയതെന്നും

” ഇപ്പോഴും അത് ആലോചിക്കുമ്പോൾ വല്ലാത്തൊരു നടുക്കമാണ്. പെട്ടന്നാണ് ഭയപ്പെടുത്തുന്ന ഒരു സൈറൺ മുഴങ്ങിയിരുന്നത്. സൈറൺ എന്താണെന്നറിയാതെ നോക്കുമ്പോഴാണ് ആകാശത്ത് ആ നടുക്കുന്ന കാഴ്ച കണ്ടത്. സൈറൺ മുഴങ്ങിയതിനു ശേഷം ഒരു മിസൈൽ വരും, എതിർദിശയിൽ മറ്റൊരു മിസൈൽ വന്ന് അതിനെ ഇടിച്ചിടും. ഇതൊക്കെ നേരിട്ടു കണ്ടു.” – തിരിച്ചെത്തിയവർ വ്യക്തമാക്കി.

അതേസമയം ഇസ്രായേൽ-ഹമാസ് യുദ്ധം ദിവസങ്ങൾ പിന്നിടുമ്പോൾ 3,600-ലധികം ആളുകളാണ് കൊല്ലപ്പെട്ടിരിന്നത്. ഈ സാഹചര്യത്തിൽ ഓപ്പറേഷൻ അജയ്യുടെ ഭാഗമായി ഇസ്രായേലിലെ ഭാരതീയരെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള ആദ്യവിമാനം ഇന്ന് രാത്രി 11:30-ന് യാത്ര തിരിക്കും. മടങ്ങി വരാൻ ആഗ്രഹിക്കുന്നവർക്ക് പ്രത്യേക ചാർട്ടേഡ് വിമാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ കഴിഞ്ഞ ദിവസമാണ് ഓപ്പറേഷൻ അജയ് പ്രഖ്യാപിച്ചത്.