പേരുമാറ്റി ഫേസ്ബുക്ക് കമ്പനി; ഇനി മുതൽ ‘മെറ്റ’ എന്നറിയപ്പെടും

മാതൃകമ്പനിയുടെ ഔദ്യോഗിക പേരിൽ മാറ്റം വരുത്തി ഫേസ്ബുക്ക്. മെറ്റ എന്നായിരിക്കും കമ്പനി ഇനി അറിയപ്പെടുകയെന്ന് സിഇഒ മാർക് സുക്കർബർഗ് അറിയിച്ചു. അതേസമയം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ് എന്നീ പ്ലാറ്റ്ഫോമുകൾ നിലവിലുള്ള പേരുകളിൽ തന്നെ ആയിരിക്കുമെന്നും കമ്പനി അറിയിച്ചു. കാലിഫോർണിയയിലെ മെൻലോ പാർക്കിലെ ആസ്ഥാനത്ത് കമ്പനി പുതിയ ലോഗോയും അനാച്ഛാദനം ചെയ്തു.

ഒരു സോഷ്യൽ മീഡിയ കമ്പനിയായി മാത്രം ഒതുങ്ങാതെ അതിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിന്റെ ഭാഗമായിട്ടാണ് പേര് മാറ്റം. സാമൂഹികമാധ്യമങ്ങൾക്കപ്പുറം വിശാലമായ മെറ്റാവേഴ്സ് മേഖലയിലേക്ക് കമ്പനി വ്യാപിപ്പിക്കുന്നതിന്റെ സൂചകമായാണ് മെറ്റ എന്നു പേരുമാറ്റിയതെന്ന് സക്കർബർഗ് പറഞ്ഞു. ഫേ​സ്ബു​ക്ക് ക​ണ​ക്റ്റ​ഡ് ഓ​ഗ്‌​മെ​ന്‍റ​ഡ് ആ​ന്‍റ് വി​ര്‍​ച്വ​ല്‍ റി​യാ​ലി​റ്റി കോ​ണ്‍​ഫ​റ​ന്‍​സി​ലാ​ണ് സുക്കർബർഗ് ഇക്കാര്യമറിയിച്ചത്. മെറ്റ എന്ന ഗ്രീക്ക് വാക്കിനർത്ഥം പരിമിതികൾക്കപ്പുറം എന്നാണ്.