കലാഭവന്‍ മണി ചേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ അമ്മയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്‌തേനെ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീന ഗണേഷ്. നാടക രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി മികച്ച സ്വഭാവ നടിക്കുള്ള അംഗീകരം നേടിയ നടിയാണ് മീന. എന്നാല്‍ താരം ഇപ്പോള്‍ എവിടെയെന്ന് സിനിമ മേഖലയിലുള്ള വര്‍ക്ക് പോലും അറിവില്ലാത്ത കാര്യമാണ്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലൂടെയാണ് മീന ഗണേഷ് മലയാളി സിനിമ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്.

നൂറ് കണക്കിന് ചിത്രങ്ങളില്‍ അഭിനയിച്ച മീന ഭര്‍ത്താവ് മരിച്ചതോടെ ഒറ്റയ്ക്കായി. ഇപ്പോള്‍ നടക്കുവാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ്. നടന്‍ കലാഭവന്‍ മണി ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ക്കു വേണ്ട സഹായങ്ങള്‍ ലഭിക്കുവായിരുന്നു എന്ന് പറയുകയാണ് സിനിമ പ്രവര്‍ത്തകനായ വിജയ ശങ്കര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ, മീന ഗണേഷ് അമ്മയെക്കുറിച്ച് മലയാള സിനിമയില്‍ ഇപ്പോള്‍ ആരും ഓര്‍മ്മിക്കാറില്ല. എന്റെ കോണ്‍ടാക്ട് ലിസ്റ്റ്ല്‍ ഞാന്‍ വല്ലപ്പോഴും വിളിച്ച് സംസാരിക്കാറുള്ള ചുരുക്കം ചില പേരുകളില്‍ മീനാക്ഷി അമ്മയും ഉണ്ട് ഇപ്പോള്‍ നടക്കാന്‍ വയ്യാത്ത അവസ്ഥയിലാണ്. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയില്‍ ഔട്ട് സ്റ്റാന്‍ഡിങ് പെര്‍ഫോമന്‍സ് കാഴ്ചവെച്ച അമ്മ കലാഭവന്‍ മണി ചേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ അമ്മയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്‌തേനെ. സെല്ലുലോയ്ഡ് സിനിമയില്‍ ശ്രീനിവാസന്‍ പറഞ്ഞത് പോലെ മരിച്ചു കഴിഞ്ഞതിനുശേഷം നമ്മള്‍ അയാളെ അംഗീകരിക്കും, അതാണല്ലോ നമ്മുടെ ശീലവും. അങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയില്‍.