ഈ പ്രണയത്തിന് നന്ദി, ജീവിതത്തിന് നന്ദി, ഒന്‍പതാം വിവാഹവാര്‍ഷികത്തിന് നസ്രിയയ്ക്കൊപ്പമുള്ള ചിത്രവുമായി ഫഹദ്

മലയാളികളുടെ ഇഷ്ട താരദമ്പതികളാണ് ഫഹദും നസ്രിയയും. ആദ്യ ചിത്രമായ കയ്യെത്തും ദൂരത്തിന് ശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത് ശേഷമാണ് ഫഹദ് വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നത്. സിനിമകളിൽ ഞെട്ടിക്കുന്ന ഫഹദ് ഫാസിലിന് നിരവധി ആരാധകരുണ്ട്. എന്നാൽ സിനിമയ്ക്ക് പുറത്ത് ഫഹദ് എന്ന വ്യക്തിയെ മലയാളികൾക്ക് അത്ര പരിചിതമില്ല.

സോഷ്യൽ മീഡിയയിലും നടൻ അത്ര സജീവമല്ല. ഫഹദ് സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ എല്ലാ വിശേഷവും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ബാംഗ്ലൂർ ഡേയ്‌സിന്റെ വൻ വിജയത്തിന് പിന്നാലെയായിരുന്നു ഫഹദും നസ്രിയയും ജീവിതത്തിലും ഒരുമിച്ചത്. 2014 ഓഗസ്റ്റ് 21 നായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഫഹദിന്റെയും നസ്രിയയുടെയും പ്രായ വിത്യാസത്തെ ചൊല്ലി വിവാഹ സമയത്ത് പല ട്രോളുകളും വന്നിരുന്നു

എന്നാല്‍ ഒൻപതാം വിവാഹ വാര്‍ഷികത്തിന് ഫഹദ് തന്റെ പതിവുകള്‍ തെറ്റിച്ചിരിക്കുകയാണ്. നസ്രിയയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രമാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പ്രണയം നിറഞ്ഞു നില്‍ക്കുന്ന അടിക്കുറിപ്പിനൊപ്പമായിരുന്നു പോസ്റ്റ്. നിന്റെ പ്രണയത്തിന് നന്ദി, ജീവിതത്തിന് നന്ദി, നമ്മുടെ 9 വര്‍ഷങ്ങള്‍.- എന്നാണ് ഫഹദ് കുറിച്ചത്. പുഴയോരത്ത് കാഴ്ചകള്‍ ആസ്വദിക്കുന്ന ഫഹദിനേയും നസ്രിയയേയുമാണ് ചിത്രത്തില്‍ കാണുന്നത്. സംവിധായകൻ അമല്‍ നീരദാണ് ചിത്രം പകര്‍ത്തിയത്. എന്തായാലും ഫഹദിന്റെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് താര ജോഡികള്‍ ആശംസകളുമായി എത്തിയിരിക്കുന്നത്.

അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്സിന്റെ സെറ്റില്‍ വച്ച്‌ കണ്ട് മുട്ടിയ ഇവര്‍ പ്രണയത്തിലാവുകയായിരുന്നു. വിവാഹത്തിനുശേഷം സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്ത നസ്രിയ പിന്നീട് തിരിച്ചെത്തി.