എനിക്കൊരു തുണയെ വേണം, എന്നെയും എന്റെ കുടുംബത്തെയും സ്നേഹിക്കാൻ കഴിയണമെന്നതാണ് ഡിമാന്റ്, കുറിപ്പ്

വിസ്മയയുടെ മരണത്തോടെ സോഷ്യൽ മീഡിയയിൽ നടക്കുന്നത് ചൂടുള്ള ചർച്ചകളാണ്. സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളുമെല്ലാം വിസ്മയക്ക് അനുശോചനക്കുറിപ്പുമായെത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഫൈസൽ എ അസീസ് പങ്കുവെച്ച കുറിപ്പാണ്. ഞാൻ ഒരു പെണ്ണിനെ തേടുന്നു എന്ന ആമുഖത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്

ഞാൻ ഒരു പെണ്ണിനെ തേടുന്നു ; എനിക്കിണയായി;എന്റെ തുണയായി ; എന്റെ വീട്ടുകാരുടെ ഓമനയായി മാറുവാൻ ഒരു പുണ്യത്തെ തേടുന്നു .അതിനു എനിക്ക് കുറച്ചു ഡിമാൻറ്റ്സ് ഉണ്ട് അവൾക്ക് എന്നെ സ്നേഹിക്കാൻ കഴിയണം ; അവൾക്ക് എന്റെ കുടുംബത്തെ സ്നേഹിക്കാൻ കഴിയണം .തിരികെ അങ്ങനെ തന്നെ ഉണ്ടാകും എന്നുള്ളതിൽ സംശയം വേണ്ട . നിനക്ക് ഞാൻ എന്റെ ഹൃദയം തരാം

പകരം നീ എനിക്ക് നൽകേണ്ടത് നിന്നെ തന്നെയാണ് ; നിന്നെ മാത്രമാണ് ; ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക എനിക്ക് സർക്കാർ ജോലിയില്ല .നിന്നെ പട്ടുമെത്തയിൽ കിടത്തിയുറക്കാം എന്നും വീരവാദം മുഴക്കുന്നില്ല . എന്റെ കുഞ്ഞു വീട്ടിൽ നിനക്കായി മാത്രം ഒരിടം ഉണ്ടാവും .അതായത് എന്റെ വാപ്പയുടെയും ഉമ്മയുടെയും മകളായുള്ള ആ ഇടം .അവിടെ കിട്ടുന്ന പട്ടുമെത്തയിൽ മുന്നോട്ടുള്ള ഓരോ ദിവസവും സ്വർഗ്ഗമാക്കി മാറ്റുവാൻ ഞാൻ നിന്നോടൊപ്പം ഉണ്ടാകും മരണം വരെ .ഇണക്കങ്ങളും പിണക്കങ്ങക്കും ഉണ്ടാവും ജീവിതത്തിൽ ; അതാണ് ജീവിതം . മുന്നോട്ടുള്ള ഒഴുക്കിൽ തടസ്സങ്ങൾ നേരിട്ടാലും ഒരുമിച്ചു മുന്നോട്ട് തുഴയാൻ നിനക്ക് ഞാനും എനിക്ക് നീയും ഉണ്ടാകണം എന്നുള്ള വാക്ക് പകർന്നുനൽകുക എന്നുള്ളിടത്തു ജീവിതം സന്തോഷകരമാകും നിന്നെയാണ് ,നിന്റെ ഹൃദയത്തെയാണ് ആണ്‌ വേണ്ടത്‌ . തിരികെ എന്റെ ഹൃദയം അന്നുമുണ്ടാകും നിന്നോടൊപ്പം .