ഡീപ്പ് ഫേക്കുകള്‍ ജനാധിപത്യത്തിന് ഭീഷണിയായി മാറുന്നു, നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി. ഡീപ്പ് ഫേക്കുകള്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഡീപ്പ് ഫേക്കുകള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി വിശദമായ മാര്‍ഗനിര്‍ദേശങ്ങളാണ് പുറപ്പെടുവിക്കുക. ഇത് ജനാധിപത്യത്തിന് ഭീഷണിയായി വരുകയാണെന്നും സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്നത് ആലോചിക്കുകയാണെന്നും കേന്ദ്രമന്ത്രി അശ്വനി വൈഷണവ്.

സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളുമായി നടത്തിയ ചര്ഡച്ചയ്ക്ക് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. ഡീപ്പ് ഫേക്കുകള്‍ കണ്ടെത്താനും, തടയാനും പരാതികള്‍ അറിയിക്കാനും സംവിധാനം ശക്തിപ്പെടുത്തുക, ഉപഭോക്താക്കള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുക തുടങ്ങിയ മേഖലകളില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങഅങളുടെ ആവശ്യമുണ്ടെന്ന് കമ്പനികള്‍ അറിയിച്ചു.

പുതിയ നിയന്ത്രണങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ന് തന്നെ ആരംഭിക്കും. അത് ചിലപ്പോള്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നോ അല്ലെങ്കില്‍ നിലവിലെ ചട്ടം ഭേദഗതി ചെയ്‌തോ ആയിരിക്കും എന്നാണ് മന്ത്രി വ്യക്തമാക്കിയത്.