റോപ്പ് ക്യാം ഒടിഞ്ഞ് തോളിൽ ഇടിച്ചു, സൂര്യക്ക് ഷൂട്ടിം​ഗിനിടെ പരിക്ക്

സൂര്യ എന്ന നടന്റെ മഹത്തായ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും കങ്കുവ എന്ന വാഗ്ദാനം ചെയ്തുകൊണ്ടാണ് സംവിധയകാൻ സിരുത്തൈ ശിവ ഈ സിനിമ ഒരുക്കിയിരിക്കുന്നത് . കങ്കുവ എന്ന ബിഗ് ബജറ്റ് ചിത്രം ഒരു മൾട്ടി-പാർട്ട് റിലീസിനായി സജ്ജമാക്കിയിരിക്കുകയാണ് ഈ സംവിധായകൻ

സിനിമയുടെ ഷൂട്ടിംഗിനിടെ നടൻ സൂര്യയ്‌ക്ക് പരിക്ക്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഷൂട്ടിംഗിനിടെ റോപ്പ് ക്യാം ഒടിഞ്ഞ് സൂര്യയുടെ തോളിൽ ഇടിക്കുകയായിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് ഇക്കാര്യം പുറത്തുവിട്ടത്. അപകടത്തെ തുടർന്ന് ഷൂട്ടിംഗ് ഒരു ദിവസത്തേയ്‌ക്ക് നിർത്തി വച്ചു. നാളെ ഷൂട്ടിംഗ് പുനരാരംഭിക്കും. താരത്തിന് നിസാര പരിക്കുകളാണ് സംഭവിച്ചതെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.

നവംബർ 12-ന് പുറത്തിറക്കിയ ദീപാവലി പോസ്റ്റർ ‘കങ്കുവ’യുടെ ഗംഭീര വരവാണു കാണിച്ചിരിക്കുന്നത് . 2024 ഏപ്രിൽ 11 ന് ഈ സിനിമ റിലീസ് ചെയ്യുന്നതിനെ കുറിച്ചും സൂചനകൾ നൽകുന്നുണ്ട് . ഈ ബിഗ് ബജറ്റ് സിനിമയുടെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾക്കായി ആകാംക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്. 1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ‘കങ്കുവ’ യിൽ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത് . സിനിമയുടെ വിപുലമായ ക്യാൻവാസിലേക്കും നൂതനമായ ചലച്ചിത്രനിർമ്മാണ വൈദഗ്ധ്യത്തിലേക്കും ഒരു വിസ്മയകരമായ കാഴ്ചയാണ് നൽകുന്നുത് .

ഈ ബിഗ് ബജറ്റ് പ്രോജക്റ്റിൽ ഒരു സുപ്രധാന വേഷത്തിൽ എത്തുന്ന ബോളിവുഡ് താരം ദിഷ പടാനിയുടെ സാന്നിധ്യം ചിത്രത്തിന്റെ ആകർഷണം വർദ്ധിപ്പിക്കുന്നു. സ്റ്റുഡിയോ ഗ്രീനും UV ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന, ‘കങ്കുവ’ ഏകദേശം 350 കോടിയുടെ ഒരു ബിഗ് ബഡ്ജറ്റാണ് എന്നുള്ളത് ചിത്രത്തിന്റെ നൂതനമായ നിർമ്മാണ പ്രവർത്തനത്തിന്റെ തെളിവാണ്.

ദേശീയ അംഗീകാരങ്ങൾ നേടിയിട്ടുള്ള സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ചിത്രത്തിന്റെ സംഗീതത്തിനു നേതൃത്വം നൽകിയിരിക്കുന്നത് . ഛായാഗ്രഹണ സംവിധായകൻ വെട്രി പളനിസാമിയാണ് ദൃശ്യവിസ്മയം ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ എഡിറ്റിംഗ് വിദഗ്ദനായ നിഷാദ് യൂസഫാണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.