വ്യാജ ബിരുദം, കെഎസ്‌യു നേതാവ് അന്‍സില്‍ ജലീലിനെതിരെ കേസെടുത്തു

തിരുവനന്തപുരം : വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദങ്ങളിൽ എസ്എഫ്ഐ നേതാക്കൾക്ക് പിന്നാലെ കെഎസ്യു നേതാക്കളും കുടുങ്ങുന്നു. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ കെഎസ്‌യു സംസ്ഥാന കണ്‍വീനറായിരുന്ന അന്‍സില്‍ ജലീലിനെതിരെ പോലീസ് കേസെടുത്തു. കന്റോണ്‍മെന്റ് പോലീസാണ് അന്‍സില്‍ ജലീലിനെതിരെ കേസെടുത്തത്

വ്യാജ ബിരുദം എന്ന ആരോപണം ഉയരുന്നതിന് പിന്നാലെ അന്‍സില്‍ ജലീലിനെതിരെ കേരള സര്‍വകലാശാല രജിസ്ട്രാർ പോലീസിൽ പരാതി നൽകിയിരുന്നു. വ്യാജരേഖാ നിര്‍മാണവും വഞ്ചനാ കുറ്റവും അന്‍സിലിനെതിരെ ചുമത്തിയിട്ടുണ്ട്. ഉപരിപഠനത്തിനായി കെഎസ്‌യു നേതാവ് ഹാജരാക്കിയ ബി കോം ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാനിന്നാണ് ഉയർന്ന പരാതി.

എന്നാൽ തനിക്ക് ഇതേക്കുറിച്ച് ഒന്നും തന്നെ അറിയില്ലെന്നായിരുന്നു അന്‍സില്‍ ജലീലിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. , തനിക്ക് ഈ വ്യാജരേഖയില്‍ പങ്കില്ലെന്നും വ്യാജരേഖയെപ്പറ്റി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അന്‍സില്‍ ജലീല്‍ കേസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ കേരള സര്‍വകലാശാല രജിസ്ട്രാറുടെ പരാതിയിൽ അന്‍സില്‍ ജലീലിനെതിരെ പോലീസ് കേസെടുത്തത്.