നായകന്മാരെല്ലാം പെണ്ണ് കെട്ടി, നിങ്ങള്‍ക്കും വിവാഹം കഴിച്ചുകൂടേയെന്ന് ആരാധകര്‍ മാളവികയോട്

സീരിയല്‍ താരങ്ങളില്‍ പലരും അടുത്തിടെയാണ് വിവാഹിതര്‍ ആത്. നടന്‍ രാഹുല്‍ രവിയുടെ വിവാഹമാണ് ഒടുവില്‍ നടന്നത്. മൃദുല വിജയിയുടെയും യുവ കൃഷ്യുടെയും വിവാഹ നിശ്ചയവും കഴിഞ്ഞു. ഇനിയും വിവാഹിതരാകാത്ത താരങ്ങളോട് എത്രയും പെട്ടെന്ന് കുടുംബ ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കാന്‍ പറയുകയാണ് ആരാധകര്‍.

നടി മാളവിക വെയിലസിനോട് പലരും ഇത്തരത്തില്‍ ഉപദേശവുമായി എത്തുന്നുണ്ട്. മഞ്ഞില്‍വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ ശ്രദ്ധേയനായ യുവകൃഷ്ണയും മാളവികയും ഒന്നിച്ച് അഭിനയിച്ചിരുന്നു. അതുപോലെ മറ്റൊരു സീരിയലായ പൊന്നമ്പിളി എന്ന സീരിയലിലൂടെ രാഹുല്‍ രവിയും മാളവികയും നായിക, നായകന്മാരായി എത്തിയിരുന്നു.

മാളവികയുടെ ഈ രണ്ട് നായകന്മാരും അടുത്തടുത്ത ദിവസങ്ങളില്‍ കുടുംബ ജീവിതത്തിലേക്ക കാലെടുത്ത് വെച്ചു. ഇതോടെയാണ് നടിയോടും വിവാഹം കഴിക്കാന്‍ ആരാധകര്‍ നിര്‍ദേശിക്കുന്നത്. ശ്രീനിഷ് ആദ്യം പോയി. ഇപ്പോള്‍ യുവയും രാഹുലും പോയി. ഇനിയും നീ ആര്‍ക്ക് വേണ്ടിയാണ് പെണ്ണേ കാത്തിരിക്കുന്നത് എന്നാണ് ഒരു ആരാധകന്‍ മാളവികയോട് ചോദിക്കുന്നത്.

അതേസമയം രാഹുലിന്റെ വിവാഹ വീഡിയോയ്ക്ക് താഴെയും കമന്റിലൂടെ മാളവികയെ കുറിച്ചുള്ള ചോദ്യങ്ങളും ഉയര്‍ന്ന് വരികയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് രാഹുല്‍ രവി വാവഹിതായത്. ലക്ഷ്മി എസ് നായരാണ് വധു. ലക്ഷ്മിയെ കണ്ടുമുട്ടിയതിനെ പറ്റിയും വിവാഹം കഴിക്കാന്‍ പോവുകയാണെന്നുമൊക്കെ രാഹുല്‍ തന്നെയാണ് സോഷ്യല്‍ മീഡിയകളിലൂടെ പുറം ലോകത്തെ അറിയിച്ചത്.