അടൂരില്‍ വീടിനുള്ളില്‍ അച്ഛനെയും മകനെയും മരിച്ചനിലയില്‍ കണ്ടെത്തി

പത്തനംതിട്ട. അച്ഛനെയും ഒന്‍പത് വയസ്സുള്ള മകനെയും അടൂര്‍ ഏനാത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഏനാത്ത് കടിയില്‍ താമസിക്കുന്ന കല്ലുംപുറത്ത് പുത്തന്‍ പുരയ്ക്കല്‍ മാത്യു ടി അലക്‌സ് മൂത്തമകന്‍ മെല്‍വിന്‍ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മാത്യുവിന്റെ ഇളയമകനാണ് പിതാവും സഹോദരനും മരിച്ച് കിടന്നത് കണ്ടത്.

തുടര്‍ന്ന കുട്ടി ബഹളംവെച്ച് മറ്റുള്ളവരെ വിവരം അറിയിച്ചു. മാത്യുവും കുട്ടികളും മാത്രമാണ് ഇവിടെ താനസിക്കുന്നത്. ഭാര്യയുമായി പിണങ്ങി താനസിക്കുകയായിരുന്നു എന്നാണ് വിവരം. വീടിന്റെ സ്വീകരണ മുറിയില്‍ മാത്യുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മൂത്തമകന്റെ മൃതദേഹം കട്ടിലിയായിരുന്നു.

മൂത്തമകനെ കൊലപ്പെടുത്തിയ ശേഷം മാത്യു ജീവനൊടുക്കിയതാമെന്നാണ് പോലീസിന്റെ പ്രാധമിക നകമനം. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.