17കാരിയെ പീഢിപ്പിച്ചു, വൈദീകനേ പോക്സോ കേസിൽ റിമാന്റ് ചെയ്തു, ഫാദർ ഫ്രാൻസിസ് ഫെർണാണ്ടസ്

17കാരിയെ പീഢിപ്പിച്ചു, വൈദീകനേ പോക്സോ കേസിൽ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു, (ഫാദർ ഫ്രാൻസിസ് ഫെർണാണ്ടസ്) പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വൈദികൻ അറസ്റ്റിൽ. ഫാദർ ഫ്രാൻസിസ് ഫെർണാണ്ടസിനെയാണ് അറസ്റ്റ് ചെയ്തത്. കർണാടകയിലെ ശിവമോഗ ജില്ലയിൽ ആണ്‌ സംഭവം.കോട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. ബഞ്ചാര സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. ഇതേത്തുടര്‍ന്ന് ബഞ്ചാര സമുദായത്തില്‍പ്പെട്ടവര്‍ ശിവമോഗ പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

പ്രതി പെൺകുട്ടിയെ ജാതീയമായി അധിക്ഷേപിച്ചതായും പരാതിയുണ്ട്. ബഞ്ചാര സമുദായത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. സേക്രഡ് ഹാർട്ട് കോളജിലെ അധ്യാപകനായ വൈദികൻ വിദ്യാർത്ഥിയായ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.

പെൺകുട്ടികളെ ശല്യം ചെയ്യുന്നത് വൈദികൻ്റെ പതിവാണെന്ന് ബഞ്ചാര സമുദായ പ്രവർത്തകനായ ഗിരീഷ് ആരോപിച്ചു. കോളേജ് പ്രിൻസിപ്പലും പള്ളി യിലെ വൈദീകനുമായിരുന്നു ഫാദർ ഫ്രാൻസീസ് ഫെർണാണ്ടസ്.പോക്സോ നിയമം അനുസരിച്ചാണ്‌ കേസ് രജിസ്റ്റർ ചെയ്തത്.പ്രായപൂർത്തിയാകാത്ത ഒരു കോളേജ് വിദ്യാർത്ഥിയുടെ ആരോപണത്തെ തുടർന്ന് വൈദികനെതിരെ ആരോപണം ഏറെ നാളായി നിലനില്ക്കുന്നു. ഇതിനിടെ സ്വാധീനം ഉപയോഗിച്ച് കേസ് ഒത്ത് തീർപ്പിനും തേയ്ച്ച് മായ്ക്കാനും നീക്കം നടത്തിയിരുന്നു. ഇപ്പോൾ പോക്‌സോ നിയമത്തിന് പുറമെ പ്രത്യേക ജാതി നിന്ദ കേസും ഫയൽ ചെയ്തിട്ടുണ്ട്.തങ്ങളുടെ സമുദായത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് ആ സമുദായത്തിൽ പെട്ടവർ രോക്ഷാകുലരായിരുന്നു.