7 വയസ് പ്രായമുള്ള മകൾക്കുനേരെ നിരവധി തവണ ലൈംഗീകാതിക്രമം നടത്തിയ പിതാവിന് 66 വര്‍ഷം തടവ്

പത്തനംതിട്ട . ഏഴ് വയസ് പ്രായമുള്ള മകൾക്കുനേരെ നിരവധി തവണ ലൈംഗീകാ തിക്രമം നടത്തിയ കേസിൽ പിതാവിന് 66 വര്‍ഷം തടവു ശിക്ഷ. പത്തനംതിട്ട സ്വദേശിയായ യുവാവാണ് ഏഴ് വയസ് പ്രായമുള്ള മകൾക്കുനേരെ ലൈംഗീകാതി ക്രമം നടത്തിയത്. തടവു ശിക്ഷക്കൊപ്പം ഒരു ലക്ഷത്തി അറുപതിനായിരം രൂപയും പിഴയും കോടതി ചുമത്തിയിട്ടുണ്ട്.

പത്തനംതിട്ട പ്രിന്‍സിപ്പില്‍പോക്‌സോ കോടതി ജഡ്ജി ജയകുമാര്‍ ജോണ്‍ ആണ്‍ ശിക്ഷ വിധിച്ചത്. പിഴ മുഴുവനും ലൈംഗീകാതിക്രമത്തി നിരയായ പെണ്‍കുട്ടിക്ക് നല്‍കണം. പിഴ തുക നല്‍കാതിരുന്നാല്‍ മൂന്ന് വര്‍ഷം അധിക കഠിന തടവ് അനുഭവിക്കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

2021 ലാണ് കേസിനാസ്പദമായ സംഭവം.കുട്ടിയുടെ മാതാവിന് ഉണ്ടായ സംശയം സ്‌കൂളിലെ അധ്യാപകരുമായി പങ്കുവെക്കുകയും തുടര്‍ന്ന് അധ്യാപകര്‍ കുട്ടിയോട് സംസാരിക്കുകയും ചെയ്തതോടെയാണ് വിവരം പുറത്ത് അറിയുന്നത്. വീട്ടില്‍ എല്ലാവരും ഉറങ്ങിക്കിടക്കുന്ന സമയത്ത് മകളെ അടുക്കളയില്‍ എത്തിച്ചാണ് അതിക്രമം നടത്തിയത്. നിരവധി തവണയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. വിവരം അധ്യാപകര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇലവുംതിട്ട പൊലീസ് ആണ് സംഭവത്തില്‍ കേസെടുത്തിരുന്നത്.