ദേശീയപാത വികസനത്തിൽ വൻ കുതിപ്പ്, ദേശീയപാതകളുടെ ദൈർഘ്യം 50000 കിലോമീറ്റർ വർധിച്ചു

ന്യൂഡല്‍ഹി. ദേശീയപാത വികസനത്തില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ ഉണ്ടായത് വന്‍ കുതിപ്പ്. ദേശീയ പാതാകളുടെ ദൈര്‍ഘ്യം 50,000 കിലോമീറ്റര്‍ വര്‍ധി്ചുവന്നാണ് റിപ്പോര്‍ട്ടുകള്‍. 2014-15ല്‍ രാജ്യത്തെ ദേശിയപതയുടെ ദൈര്‍ഘ്യം 97,830 കിലോമീറ്ററായിരുന്നു. അതേസമയം 2023 അയപ്പോള്‍ 145155 കിലോമീറ്ററായി ദേശീയപാതയുടെ ദൈര്‍ഘ്യം വര്‍ധിച്ചു. 2014ല്‍ പ്രതിദിനം 12.1 കിലോമീറ്റര്‍ ദേശീയപാത നിര്‍മ്മിച്ചിടത്ത് നിന്നും 2021- 22ല്‍ 28.6 കിലോമീറ്ററാണ് ദേശീയപാത പ്രതിദിനം നിര്‍മിക്കുന്നത്.

റിപ്പോര്‍ട്ട് പ്രകാരം 70 ശതമാനം പേര്‍ റോഡിനെ ആശ്രയിക്കുന്നത് ചരക്ക് നീക്കത്തിനും 85 ശതമാനം പേര്‍ ആശ്രയിക്കുന്നത് സഞ്ചാരത്തിനുമാണ്. ഇതെല്ലാം രാജ്യത്ത് റോഡ് വികസനം ആവശ്യമാണെന്ന തിരിച്ചറിവാണ് നല്‍കുന്നത്. രാജ്യത്തെ റോഡ് ശൃംഖല ഏകദേശം 63.73 ലക്ഷം കിലോമീറ്ററാണ്. ഇത് ലോകത്തിലെ രണ്ടാമത്തെ റോഡ് ശൃംഖലയാണ്.

കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ രാജ്യത്ത് ദേശീയ പാതകളുടെ വികസനത്തിനായി നിരവധി പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. ചരക്ക് നീക്കം, സഞ്ചാരം, സാധാരണക്കാരുടെ യാത്ര എന്നിവിയിലൂടെ രാജ്യത്തെ സാമ്പത്തിക സാമൂഹിക സാംസ്‌കാരിക വികസനത്തില്‍ വലിയ പങ്കാണ് ദേശീയ പാതകള്‍ വഹിക്കുന്നത്.