ശ്രീനിവാസൻ മക്കളെ വളർത്തുന്നത് കണ്ടു പഠിക്കണം, ഇങ്ങനെ വെട്ടിത്തുറന്നു പറയാൻ ആർക്ക് സാധിക്കും

ശ്രീനിവാസന്റെയും കുടുംബത്തിന്റെയും ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. നിരവധി ട്രോളുകളും വീഡിയോക്ക് പിന്നാലെ വന്നിരുന്നു.. നവ്യയെ ഇഷ്ടമാണെന്നും എന്നാൽ പൃഥ്വിരാജിനൊപ്പം ഇഴുകിച്ചേർന്ന് അഭിനയിച്ചതോടെ ആ ഇഷ്ടം പോയെന്നും ധ്യാൻ അഭിമുഖത്തിൽ പറഞ്ഞതാണ് ആരാധകർ ഏറ്റെടുത്തത്. എന്നാൽ വിഷയത്തിൽ ആര്യൻ രമണി ഗിരിജവല്ലഭൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു

കുറിപ്പിങ്ങനെ, കൈരളി TV യുടെ YouTube ചാനലിൽ നടൻ ശ്രീനിവാസൻ സാറിന്റേയും കുടുംബത്തിന്റേയും പഴയ ഒരു interview കാണുകയായിരുന്നൂ. അതിൽ എന്നെ ഏറ്റവും ആകർഷിച്ച ഒരു കാര്യം ആ parents മക്കൾക്ക്‌ നൽകുന്ന space ആണ്‌. ആ parents മക്കൾക്ക്‌ നൽകുന്ന respect ആണ്‌. മക്കളായ വിനീത്‌ ശ്രീനിവാസന്റേയും, ധ്യാൻ ശ്രീനിവാസന്റേയും സംസാരത്തിൽ നിന്ന് തന്നെ അത്‌ മനസ്സിലാക്കാം. ഈ കാലത്ത്‌ പോലും – സ്വകാര്യമായിട്ട്‌ ആണെങ്കിലും എത്ര വീടുകളിൽ മക്കൾക്ക്‌ സ്വന്തം മാതാപിതാക്കളുടെ മുന്നിൽ ഇരുന്ന് സ്വതന്ത്രമായി, ഭ യ മില്ലാതെ ഇങ്ങനെ ഉള്ള്‌ തുറന്ന് express ചെയ്യാൻ കഴിയും? അപ്പോഴാണ്‌ ആ കാലത്ത്‌ image ഒക്കെ ഒരുപാട്‌ bisect ചെയ്ത്‌ trisect ചെയ്ത്‌ നോക്കപ്പെടുന്ന ഒരു industry യിൽ നിന്നും ഉള്ള ഒരാളുടെ രണ്ട്‌ മക്കൾ ഒരു സങ്കോചവും ഇല്ലാതെ ഭ യമില്ലാതെ വെ ട്ടി തുറന്ന് സംസാരിക്കുന്നത്‌. അത്രയും respect നൽകിയാണ്‌ ആ മാതാപിതാക്കൾ മക്കളുടെ അഭിപ്രായങ്ങൾ ചോദിക്കുന്നത്‌‌.

മക്കളുടെ രസകരമായ കൊച്ച്‌ കൊച്ച്‌ teasings എത്ര മനോഹരമായി – പൊട്ടിച്ചിരിച്ചാണ്‌ അവർ സ്വീകരിക്കുന്നത്‌! എത്ര സഹിഷ്ണുതയോടെയാണ്‌ ആ മാതാപിതാക്കൾ അവരെ കേൾക്കുന്നത്‌!!ധ്യാൻ അച്ഛന്റെ ഇഷ്ടപ്പെടാത്ത സിനിമകളെ കുറിച്ച്‌ പറയുന്നൂ, തനിക്ക്‌ ഇഷ്ടം തോന്നിയിട്ടുള്ള – കല്ല്യാണം കഴിക്കണം എന്ന് തോന്നിയിട്ടുള്ള സിനിമ നടിയുടെ പേര്‌ പങ്ക്‌ വെക്കുന്നൂ. വിനീത്‌ ശ്രീനിവാസൻ അച്ഛന്റെ സിഗററ്റ്‌ വലി ശീലത്തിലുള്ള തന്റെ അതൃപ്തിയെ കുറിച്ച്‌ പറയുന്നൂ. അങ്ങനെ മാതാപിതാക്കളോട്‌‌ പോലും വിമർശ്ശനാത്മകമായി സംസാരിക്കാൻ അതും ലോകം മുഴുവൻ കാണുന്ന ടിവി ചാനലിന്റെ മുന്നിൽ ഇങ്ങനെ കലർപ്പില്ലാതെ അവനവനെ express ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നത്‌ ആ parenting ന്റെ മികവായി ഞാൻ കാണുന്നൂ. എല്ലാ മക്കൾക്കും ഈ ഒരു space and respect ലഭിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നൂ. അത്‌ മക്കളോട്‌ നമ്മൾ‌ കാണിക്കുന്ന ഒരു ഔദാര്യമല്ല. അത്‌ അവരുടെ അവകാശമാണ്‌. കണ്ണുരുട്ടി ഭ യപ്പെടുത്തി ആവരുത്‌ parenting. ധൈ ര്യം നൽകി ചേർത്ത്‌ നിർത്തി ആകണം parenting.