കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ എന്നത് മാറ്റി കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇസ്ലാം എന്ന് ആക്കാം, ​ശാസ്ത്ര ബോധം എന്താ ഹിന്ദുക്കൾക്ക് മാത്രം മതിയോ? കുറിപ്പ്

ഗണപതി മിത്താണെന്ന് പറഞ്ഞ സ്പീക്കർ എഎൻ ഷംസീറിന്റെ പ്രസ്താവന വിവാദമായിരിക്കുകയാണ്. കോൺ​ഗ്രസ് നേതാക്കളും ബിജെപി നേതാക്കളും ഷംസീർ വാക്ക് പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. സ്പീക്കറുടെ ഇരട്ടത്താപ്പ് നയത്തിനെതിരെ രാഷ്ട്രീയ നിരീക്ഷകനായ ജിതിൻ കെ ജേക്കബ് എന്ന യുവാവ് പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു. സ്വന്തം വിശ്വാസത്തെ പാടി പുകഴ്ത്തുകയും, അതിൽ ഉള്ളത് എല്ലാം മഹത്തരമാണ് എന്ന് പ്രസംഗിക്കുകയും, വിശ്വസിക്കുകയും ചെയ്തിട്ട് മറ്റു വിശ്വാസങ്ങൾ അന്ധവിശ്വാസം ആണെന്ന് പറയുന്നത് ഇരട്ടത്താപ്പ് ആണ്. സ്വന്തം മത വിശ്വാസത്തിലെ ലിംഗവിവേചനങ്ങൾക് എതിരെ ആ സമൂഹത്തിലെ സ്ത്രീകൾ ശബ്ദിക്കുകയും, കോടതിയെ സമീപക്കുകയും ചെയ്യുമ്പോൾ ഈ മഹാൻ ആ ലിംഗ വിവേചനത്തെ വെള്ള പൂശാൻ ശ്രമിക്കുന്നത് നമ്മൾ കണ്ടതാണെന്ന് ജിതിൻ പറയുന്നു

കുറിപ്പിങ്ങനെ

സ്വന്തം വിശ്വാസത്തെ പാടി പുകഴ്ത്തുകയും, അതിൽ ഉള്ളത് എല്ലാം മഹത്തരമാണ് എന്ന് പ്രസംഗിക്കുകയും, വിശ്വസിക്കുകയും ചെയ്തിട്ട് മറ്റു വിശ്വാസങ്ങൾ അന്ധവിശ്വാസം ആണെന്ന് പറയുന്നത് ഇരട്ടത്താപ്പ് ആണ്. ഇന്ത്യയിലെ ഏകദേശം 115 കോടിയിലധികം വരുന്ന ഹൈന്ദവ സമൂഹം ആരാധിക്കുന്ന ഗണപതി ഭഗവാൻ വെറും കെട്ടുകഥയാണെന്നും, ഹൈന്ദവ പുരാണങ്ങൾ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും ബഹുമാനപെട്ട സ്പീക്കർ പ്രസംഗിച്ചത് സയന്റിഫിക് ടെമ്പർ (ശാസ്ത്ര ബോധം) വളർത്താൻ ആണ് എന്നാണ് ന്യായീകരണ തൊഴിലാളികളും, താലിബാൻ അനുകൂല മാധ്യമങ്ങളും പറയുന്നത്.

ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോ​ഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണ്, എന്നിങ്ങനെ പോകുന്നു വിപ്ലവ നേതാവിന്റെ ‘സയൻസ് ക്ലാസ്സ്‌’…പക്ഷെ ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ കാലത്ത് കമ്മ്യൂണിസ്റ്റ്‌ എന്ന് സ്വയം പ്രഖ്യാപിച്ചു നടക്കുന്ന ആൾ, ആറാം നൂറ്റാണ്ടിലെ അറേബ്യൻ ഗോത്ര സംസ്കാരത്തിൽ നിന്ന ഉണ്ടായ മത ഗ്രന്ഥങ്ങളിൽ പറയുന്ന വിശ്വാസത്തെയും, ആചാരങ്ങളെയും മതപുരോഹിതന്മാർ പ്രസംഗിക്കുന്നത് പോലെ വാഴ്ത്തിപ്പാടുന്നതിനെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്?

സ്വന്തം വിശ്വാസത്തെ പാടി പുകഴ്ത്തുകയും, അതിൽ ഉള്ളത് എല്ലാം മഹത്തരമാണ് എന്ന് പ്രസംഗിക്കുകയും, വിശ്വസിക്കുകയും ചെയ്തിട്ട് മറ്റു വിശ്വാസങ്ങൾ അന്ധവിശ്വാസം ആണെന്ന് പറയുന്നത് ഇരട്ടത്താപ്പ് ആണ്. സ്വന്തം മത വിശ്വാസത്തിലെ ലിംഗവിവേചനങ്ങൾക് എതിരെ ആ സമൂഹത്തിലെ സ്ത്രീകൾ ശബ്ദിക്കുകയും, കോടതിയെ സമീപക്കുകയും ചെയ്യുമ്പോൾ ഈ മഹാൻ ആ ലിംഗ വിവേചനത്തെ വെള്ള പൂശാൻ ശ്രമിക്കുന്നത് നമ്മൾ കണ്ടതാണ്.

ഇതിൽ രണ്ട് കാര്യങ്ങൾ ആണ് ഈ മഹാനോട് പറയേണ്ടത്, ഒന്ന്, താൻ ഒരു കമ്മ്യൂണിസ്റ്റ്‌ ആണെന്ന് ഇനിയും പറഞ്ഞ് നടക്കരുത്. വിശ്വാസി ആയിക്കോ, ചൈനയിലെ കമ്മ്യൂണിസ്റ്റ്‌ സർക്കാർ ഇസ്ലാം മത വിശ്വാസികളെ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ ഇട്ട് പീഡിപ്പിക്കുന്നത് പോലെ ഇന്ത്യയിൽ സംഭവിക്കില്ല. ഇന്ത്യയിൽ ഏത് വിശ്വാസവും പിന്തുടരാം.

രണ്ടാമതായി പറയാനുള്ളത് ഇതാണ്, രണ്ടും കൂടി വേണ്ട. മനസിലായില്ലേ.. അതായത് പച്ചക്ക് പറഞ്ഞാൽ ഊമ്പിക്കലും ഉപദേശവും ഒരുമിച്ച് വേണ്ട എന്ന്. ഒരുവശത്ത് ശാസ്ത്ര ബോധം വളർത്താൻ എന്ന പേരിൽ ഭൂരിപക്ഷ വിശ്വാസങ്ങളെ അവഹേളിച്ചിട്ട്, മറുവശത്ത് സ്വന്തം വിശ്വാസം പാടി പുകഴ്ത്തുന്ന ഏർപ്പാട് വേണ്ട.

ശാസ്ത്ര ബോധം എന്താ ഹിന്ദുക്കൾക്ക് മാത്രം ഉണ്ടായാൽ മതിയോ? വിമർശിക്കുക ആണെങ്കിൽ എല്ലാത്തിനെയും വിമർശിക്കണം. മദ്രസയിൽ പഠിപ്പിക്കുന്ന സിലബസിനും, മതപുരോഹിതരുടെ പ്രസംഗങ്ങൾക്കും കയ്യടിക്കുന്ന, അതിൽ അഭിമാനിക്കുന്ന കമ്മ്യൂണിസ്റ്റ്‌ നേതാവിന്റെ ശാസ്ത്ര ബോധം എത്രത്തോളം ഉണ്ട് എന്ന് എല്ലാവർക്കും ഊഹിക്കാവുന്നതേ ഉള്ളൂ…

ആകെയുള്ള ഒരു കനൽ തരിയുടെ ഒരു ‘മത പ്രഭാഷണ’ വീഡിയോ കണ്ടിട്ടില്ലേ.. അത് കണ്ടപ്പോൾ ഞാൻ കരുതി കനൽ തരി എംപി സ്ഥാനം രാജിവെച്ച് മതപ്രഭാഷണം തുടങ്ങി എന്ന്. എത്രയൊക്കെ കമ്മ്യൂണിസവും, പുരോഗമനവും പറഞ്ഞാലും ഉള്ളിൽ കിടക്കുന്ന മതഭ്രാന്ത് ഇങ്ങനെ പുറത്ത് വരുന്നത് എന്തൊരു കഷ്ട്ടമാണ് അല്ലേ.. ശബരിമലയിൽ മാത്രം ലിംഗസമത്വവും നവോത്ഥാനവും മതി. അതിന് വേണ്ടി ‘കറുത്ത ചാക്കിൽ’ അടക്കം കുറെ സ്ത്രീകളെ കൊണ്ടുവന്ന് നവോത്ഥാന മതിൽ കെട്ടി. പക്ഷെ അന്ന് നവോത്ഥാനം കൊണ്ട് വരാൻ ‘കറുത്ത ചാക്കിൽ’ കയറ്റി കൊണ്ടുവന്നവർക്ക് അതിൽ നിന്നുള്ള മോചനവും, തുല്യ നീതിയും വേണം എന്ന ആവശ്യം വന്നപ്പോൾ നവോത്ഥാനം കമ്പിളി പുതപ്പ് ആയി….

കമ്മ്യൂണിസ്റ്റ്‌ പാർട്ടികളെ പൂർണമായും പൊളിറ്റിക്കൽ ഇസ്ലാം വിഴുങ്ങിക്കഴിഞ്ഞു. ഹിന്ദു – ക്രിസ്ത്യൻ വിശ്വാസങ്ങളെ നവീകരിക്കാൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾക്ക് എന്തൊരു ആവേശമാണ്. പക്ഷെ അത് മുസ്ലിം വിശ്വാസത്തിന്റെ കാര്യം വരുമ്പോൾ കമ്മ്യൂണിസ്റ്റുകാർക്ക് നവോത്ഥാനവും വേണ്ട, പുരോഗമനവും വേണ്ട. അത് മാത്രമോ, ഇസ്ലാമിക പുരോഹിതൻമാരെക്കാളും ആവേശത്തോടെ ഇസ്ലാമിക വിശ്വാസങ്ങളെയും, ആചാരങ്ങളെയും പുകഴ്ത്തി പ്രസംഗിക്കുകയും, ഇസ്ലാമിക വിശ്വാസ സംരക്ഷണത്തിന് മുന്നിട്ട് ഇറങ്ങുകയും ചെയ്യും.

പാർട്ടി പ്രത്യയ ശാസ്ത്രം ലംഘിച്ച് ശബരിമലയിൽ പോയ സഖാവിനെതിരെയുള്ള പാർട്ടി നടപടി ഹജ്ജിന് പോയിട്ട് വരുന്ന സഖാവ് തീരുമാനിക്കും എന്ന ട്രോൾ ഏറെക്കുറെ സത്യമായി വരുന്നു… CPI(M) എന്നത്, കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) എന്നത് മാറ്റി കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇസ്ലാം എന്നോ മറ്റോ ആക്കുന്നത് ആകും ഉചിതം..