അവയവ മാഫിയ, ജഗദീഷിന്റെ ഭാര്യ രമ ഒന്ന് കണ്ണടച്ചിരുന്നുവെങ്കിൽ, വൈറൽ കുറിപ്പ്

ലക്ഷോർ ആശുപത്രിയിലെ അവയവദാന വാർത്ത ഞെട്ടലോടെയാണ് ജനങ്ങൾ കേട്ടത്. ഇതോടെ അവയവ മാഫിയ മാഫിയകളെ കുറിച്ചുള്ള ചർച്ചകളും കേരളത്തിൽ ചൂടുപിടിച്ചിട്ടുണ്ട്. പരാതിക്കാരനായ ഡോ. എസ് ഗണപതിയെ നിമിത്തമായാണ് ആളുകൾ കാണുന്നത്. ഇപ്പോൾ ശ്രദ്ധ നേടുന്ന മറ്റൊരു പേരാണ് ഫൊറൻസിക് വിദഗ്ധയും നടൻ ജഗദീഷിന്റെ ഭാര്യയുമായ ഡോ.പി.രമയുടേത്. മുദ്ര ഉണ്ണി എന്ന ഫേസ്ബുക് പ്രൊഫൈലിൽ വന്ന പോസ്റ്റ് ആണ് ഇതിനാസ്പദമായത്.

ഇതാണ് രമ ഏതു രമ ആണെന്നോ ഡോക്ടർ രമ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവി ആയിരുന്ന, നടൻ ജഗദീഷിന്റെ ഭാര്യ.. അതിലെന്താണ് എന്നല്ലേ ഈ അവയവ കച്ചവടം, എബിന്റെ മരണത്തെ തുടർന്ന് ഉയർന്നു വന്ന നൂറായിരം പ്രശ്നങ്ങളും, ഒളിച്ചു വക്കലുകളും, അഴിമതിയുടെ ക്ളീൻ ചിറ്റുകളും നൽകപ്പെട്ടപ്പോൾ താൻ ഒപ്പ് ഇട്ടിട്ടില്ലെന്നും, വ്യാജ രേഖകൾ ഉണ്ടാക്കിയിട്ടുണ്ട്, അതിനാൽ അന്വേഷണം സ്റ്റേറ്റ് ലെവൽലേക്ക് നീങ്ങാനും സഹായിച്ച ഏറ്റവും പ്രധാനപ്പെട്ട വ്യക്തി.. വേണമെങ്കിൽ കോടികൾ കൈമടക്ക് മേടിച്ചു വായടച്ചു മിണ്ടാതിരിക്കാമായിരുന്നു, ജീവിതകാലം മുഴുവൻ ഫോറെൻസിക് രംഗത്ത് തിളങ്ങി നിന്ന വ്യക്തി, ഫോറെൻസിക് ഡിപ്പാർട്മെന്റ് ഹെഡ് , ഇഷ്ടം പോലെ ഉന്നത തല ബന്ധങ്ങൾ ഒന്ന് കണ്ണടച്ചിരുന്നുവെങ്കിൽ ആരും ഒന്നും ഒരുപക്ഷെ കണ്ടു പിടിക്കില്ലായിരുന്നു, അല്ലെങ്കിൽ വീണ്ടും വർഷങ്ങളോളം നമ്മൾ ഇത്തരത്തിൽ ചൂഷണം ചെയ്യപ്പെട്ടേനെ..

മൺ മറഞ്ഞു പോയെങ്കിലും പ്രിയപ്പെട്ട രമ ചേച്ചി നന്ദിയുണ്ട്, പ്രതീക്ഷയുടെ ഒരു തിരി തെളിയിച്ചിട്ടാണ് നിങ്ങൾ ഈ ഭൂമിയിൽ നിന്നും പോയത്..
സത്യം ഒരു നാൾ മറ നീക്കി പുറത്തു വരുക തന്നെ ചെയ്യും.. ഗണപതി സാറിന്റെ പോരാട്ടത്തിൽ ഡോക്ടർ രമയെയും ഓർക്കുന്നു.. സത്യ സന്ധമായി നിങ്ങൾ പറഞ്ഞ വാക്കുകൾ ഒരു മാഫിയയെ തന്നെ പുറത്തു കൊണ്ടുവരുവാൻ സഹായിച്ചിരിക്കുന്നു പ്രിയപ്പെട്ട രമ ചേച്ചി.. ഇതൊക്കെ കാണുവാൻ നിങ്ങൾ ബാക്കി ആയില്ലല്ലോ എന്ന ദുഃഖം മാത്രം