‘ചാവേര്‍ ആക്രമണം ഭയന്ന് ബുള്ളറ്റ് പ്രൂഫ് കാറിലുള്ള യാത്ര കാല്‍നടയാക്കി പ്രധാന മന്ത്രി മോദി’

കൊച്ചി . ‘ചാവേര്‍ ആക്രമണം ഭയന്ന് ബുള്ളറ്റ് പ്രൂഫ് കാറിലുള്ള യാത്ര കാല്‍നടയാക്കി പ്രധാന മന്ത്രി മോദി’ എന്ന കുറിപ്പോടെ എതിരാളികളുടെ വായ അടപ്പിച്ച് ധീരതയുടെ പര്യായമായി മാറിയ മോദിയുടെ ദൃശ്യം ബിജെപി നേതാവ് സന്ദീപ് വാചസ്പതി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത് നിമിഷനേരങ്ങള്‍ക്കുള്ളില്‍ വൈറലായി. ബുള്ളറ്റ് പ്രൂഫ് കാറിൽ മോദി റോഡ് ഷോ നടത്തുമെന്ന് കരുതിയിരുന്ന ജനങ്ങൾക്കിടയി ലേക്ക് കാൽനടയായി നടന്നു വന്നു ഹൃദയം കവർന്ന സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ ആകെ ചർച്ചയായി.

ഏവർക്കും അഭിവാദ്യം അര്‍പ്പിച്ച് മോദി സേക്രഡ് ഹാര്‍ട്ട് കോളജിലേക്ക് 1.8 കിലോമീറ്റര്‍ കാല്‍നടയായാണ് എത്തിയത്. കേരളത്തിലെ യുവാക്കളെയും രാഷ്ട്ര നേതാവിനെ ഒരു നോക്ക് കാണാൻ റോഡിൻറെ ഇരു വശങ്ങളിലും തടിച്ചു കൂടിയ ജനങ്ങളുടെയും മനസ്സുകളിലേക്ക് നടന്നു കയറുകയായിരുന്നു ഇതോടെ മോദി.

തുടർന്നാണ് യുവം 2023 പരിപാടിയിൽ ശ്രദ്ധേയമായ പ്രസംഗം മോദി നടത്തുന്നത്. ഒരു ലക്ഷത്തോളം ആളുകളാണ് യുവം പരിപാടിയില്‍ എത്തിയിരുന്നത്. ഇന്നേ വരെ കേരളത്തിലെ യുവ തലമുറ കണ്ടതും കേട്ടതുമായ കാര്യങ്ങളിൽ ഒരു പുനർ ചിന്ത നടത്താനും നിങ്ങളിൽ ഞാൻ രാജ്യത്തിൻറെ ഭാവിയെ ഭദ്രമായി കാണുന്നതായും മനസ്സ് തുറന്നു സ്ഥാപിക്കുകയായിരുന്നു തന്റെ പ്രസംഗത്തിൽ മോദി.

കടന്ന് പോയ വഴികളില്‍ വാഹനത്തില്‍ അഭിവാദ്യം ചെയ്യുമെന്നാണറിയിച്ച തെങ്കിലും മോദിജി കാറില്‍ നിന്ന് ഇറങ്ങി വിസമയം തീര്‍ത്ത അമ്പരപ്പിലായിരുന്നു അപ്പോഴും ജനം. കാല്‍ നടയിലാണ് ജനങ്ങള്‍ക്ക് മുന്നിലേക്ക് മോദി എത്തിയത്. മലയാളികളുടെ മനസ് കീഴടക്കി തികച്ചും കേരളീയനായാണ് പ്രധാനമന്ത്രി കൊച്ചിയില്‍ വിമാനമിറമങ്ങുന്നത്. കസവ് മുണ്ടും വെള്ള ജുബ്ബയും കസവ് ഷോളുമണിഞ്ഞ് അദ്ദേഹം കേരളത്തിലെത്തിയ ചിത്രങ്ങള്‍ ഇതിനോടകം ട്വിറ്ററില്‍ വൈറലായിരിക്കുകയുമാണ്.