പനിയും ശാരീരിക പ്രശ്നങ്ങളും പിണറായിയുടെ അഞ്ചുദിവസത്തെ പൊതുപരിപാടികള്‍ റദ്ദാക്കി

പനിയും തുടര്‍ന്നുണ്ടായ ശാരീരിക പ്രശ്നങ്ങളെയും തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഞ്ചുദിവസത്തെ പൊതുപരിപാടികള്‍ റദ്ദാക്കി. ഔദ്യോഗിക – പൊതുപരിപാടികളാണ് മാറ്റിവച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പന്ത്രണ്ട് ദിവസത്തെ വിദേശ സന്ദര്‍ശനത്തിനുശേഷം കഴിഞ്ഞദിവസം മടങ്ങിയെത്തിയ പിണറായി ഇപ്പോൾ വിശ്രമത്തിലാണ്ഈ സാഹചര്യത്തിൽ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലും ഓണ്‍ലൈനായാണ് മുഖ്യമന്ത്രി പങ്കെടുത്തത്.

വിരമിക്കുന്ന ചീഫ് സെക്രട്ടറി വി പി ജോയിക്കും, പൊലീസ് മേധാവി അനില്‍കാന്തിനും പകരക്കാര്‍ ആരാണെന്ന കാര്യത്തിൽ ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനം അറിയിക്കാഞ്ഞതിനെ തുടർന്ന് തീരുമാനം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കുന്ന അടുത്ത മന്ത്രിസഭാ യോഗത്തിലാവും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുന്നതെന്നാണ് വിവരം. വിദേശ സന്ദര്‍ശനം കഴിഞ്ഞ് ജൂണ്‍ 20നാണ് മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തുന്നത്.