വഞ്ചനയുടെ വര്‍ഷം, യൂ ടൂ മോഹന്‍ലാല്‍; മോഹന്‍ലാലിനെതിരെ ഫിലിം ചേംബര്‍

മോഹന്‍ലാല്‍ ചിത്രം ദൃശ്യം രണ്ടാം ഭാഗം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്ന തീരുമാനത്തെ വിമര്‍ശിച്ച്‌ ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റ് അനില്‍ തോമസ്.

2020 കൊറോണ വര്‍ഷമായിരുന്ന തീയറ്റര്‍ ഉടമകള്‍ക്ക് 2021 വഞ്ചനയുടെ വര്‍ഷമായി കണക്കാക്കാം.. യൂ ടൂ മോഹന്‍ലാല്‍ എന്നാണ് ഫെയ്‌സ്ബുക്കില്‍ അനില്‍ തോമസ് കുറിച്ചത്.

ആമസോണ്‍ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം ആരാധകരിലേക്ക് എത്തുക. ജോര്‍ജു കുട്ടിയും കുടുംബവും ആമസോണ്‍ പ്രൈമിലൂടെ ഉടന്‍ എത്തും എന്ന അടിക്കുറിപ്പോടെയാണ് മോഹന്‍ലാല്‍ ടീസര്‍ പങ്കുവെച്ചത്.