കോഴിക്കോട് നഗരത്തിലെ വസ്ത്രശാലയില്‍ തീപിടുത്തം; രണ്ട് കാറുകള്‍ കത്തി നശിച്ചു

കോഴിക്കോട്. നഗരത്തലെ കെട്ടിടത്തില്‍ തീപിടിത്തം. കല്ലായി റോഡിലെ ജയലക്ഷ്മി സില്‍ക്‌സ് വസ്ത്രശാലയിലാണ് തീപിടിത്തം ഉണ്ടായത്. ശനിയാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു തീപിടിത്തം. നാട്ടുകാരാണ് ആദ്യം തീ കെട്ടിടത്തില്‍ പിടിക്കുന്നത് കണ്ടത്. തുടര്‍ന്ന് അഗ്നിരക്ഷാസേനയുടെ ഏഴ് യൂണിറ്റ് സ്ഥലത്തെത്തി തീ അണക്കാന്‍ ശ്രമം നടത്തി വരുകയാണ്.

കടയുടെ മുകളില്‍ നിന്നും ശബ്ദം കേട്ട് ശ്രദ്ധിക്കുമ്പോഴാണ് തീ പടരുന്നത് കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു.തീപിടിത്തത്തില്‍ കെട്ടിടത്തിന്റെ പാര്‍ക്കിങില്‍ നിര്‍ത്തിയിട്ട രണ്ട് കാറുകള്‍ക്ക് തീപിടിച്ചു. തീ പിടിത്തത്തില്‍ കടയില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ ഉരുകി താഴേക്ക് പതിച്ചതാണ് കാറുകളില്‍ തീ പടരുവാന്‍ കാരണം. രാവിലെ കട തുറക്കുന്നതിന് മുന്‍പ് അപകടം സംഭവിച്ചതിനാല്‍ ആളപായമില്ല.

വസ്ത്ര വ്യാപാര കടയായതിനാല്‍ തീ പടരുവാനുള്ള സാധ്യത കൂടുതലാണ്. കെട്ടിടത്തിന്റെ മുകളിലെത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. കടയ്ക്കുള്ളിലെ തീ പൂര്‍ണമായും അണ്ക്കുവാനുള്ള ശ്രമം നടന്നുവരുകയാണ്.