കുവൈറ്റിലെ തീപിടുത്തം, തീ പടർന്നത് പാചക വാതക സിലിണ്ടറിൽ നിന്ന്, കെട്ടിട ഉടമയെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശം

തെക്കൻ കുവൈറ്റിലെ മംഗഫ് നഗരത്തിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ലേബർ ക്യാമ്പ് കെട്ടിടം അഗ്നിക്കിരയായ സംഭവത്തിൽ വളരെ പ്രധാനപ്പെട്ട വിവരങ്ങൾ പുറത്തു വരികയാണ് സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്യാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ സബാഹ് ഉത്തരവ് ഇട്ടു എന്ന വിവരങ്ങൾ പുറത്തു വരികയാണ്,മലയാളികൾ ഉൾപ്പെടെ 49 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെയാണ് സ്ഥാപന ഉടമയെയും ഉദ്യോഗസ്ഥരെയും കെട്ടിടത്തിന്റെ കാവൽക്കാരനെയും അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടിരിക്കുന്നത്.

അന്വേഷണം പൂർത്തിയാകുന്നതുവരെ ഇവരെ കസ്റ്റഡിയിൽ വയ്ക്കാനാണ് നിർദേശം. സംഭവത്തിൽ മുനിസിപ്പാലിറ്റി വിപുലമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ പരിക്കേറ്റവർക്ക് സമ്പൂർണ വൈദ്യസഹായം നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ 21 പേരെ അദാൻ ആശുപത്രിയിലും 11 പേരെ മുബാറക് അൽ കബീർ ആശുപത്രിയിലും 4 പേരെ ജാബിർ ആശുപത്രിയിലും 6 പേരെ ഫർവാനിയ ആശുത്രികളിലുമാണ് പ്രവേശിപ്പിച്ചത്.

അതേസമയം, 24 മണിക്കൂറിനകം നിയമങ്ങൾ ലംഘിച്ച് കൊണ്ട് രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ കെട്ടിടങ്ങളിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കുവാനും മന്ത്രി ഉത്തരവിട്ടു. അതെ സമയം സംഭവത്തെ തുടർന്ന് അഹമ്മദി ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ എല്ലാ മുതിർന്ന ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യുവാൻ കുവൈത്ത്‌ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ സൗദ് അൽ ദബ്ബൂസ് ഉത്തരവിട്ടിട്ടുണ്ട്. കമ്പനി ഉടമകളുടെയും കെട്ടിട ഉടമകളുടെയും അത്യാഗ്രഹത്തിൻ്റെ ഫലമാണ് ഈ ദാരുണ സംഭവമെന്ന് അൽ-യൂസഫ് സ്ഥിരീകരിച്ചു, നിയമലംഘകർക്ക് മുന്നറിയിപ്പ് നൽകാതെ നാളെ മുതൽ നിയമലംഘനം നടത്തുന്ന വസ്തുവകകൾ നീക്കം ചെയ്യാൻ മുനിസിപ്പാലിറ്റിക്ക് താൻ ഉത്തരവിട്ടിരുന്നു. മലയാളി ഉടമയായ എന്‍.ബി.ടി.സി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് തീപിടുത്തമുണ്ടായത്.

160 ഓളം ജീവനക്കാർ താമസിക്കുന്ന ഈ കെട്ടിടത്തിലെ ഭൂരിഭാഗം പേരും മലയാളികളാണ്. അപകടത്തിൽ പൊള്ളലേറ്റും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവരുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ താഴെ നിലയിൽ സംഭരിച്ച ഗ്യാസ് സിലിണ്ടറുകളാണ് അപകടത്തിനു കാരണമായതെന്ന് ഫയർ ഫോഴ്‌സ് വൃത്തങ്ങൾ അറിയിച്ചു. താഴത്തെ നിലയിലെ അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നത്. മലയാളികള്‍ ഉള്‍പ്പെടെ 195 പേരാണ് ഇവിടെ താമസിക്കുന്നത്. പരിക്കേറ്റവരെ കൊണ്ടുപോകുന്നതിൽ 20 ആംബുലൻസുകളും 40 എമർജൻസി ടെക്നീഷ്യൻമാരും പങ്കെടുത്തതായി വിവരമറിഞ്ഞ ആരോഗ്യ വൃത്തങ്ങൾ വെളിപ്പെടുത്തി, പരിക്കേറ്റവരെയും മരിച്ചവരെയും അൽ-അദാൻ, ജാബർ അൽ-അഹമ്മദ്, അൽ-അമിരി, മുബാറക് അൽ- എന്നിവിടങ്ങളിൽ എത്തിക്കുന്നതിൽ 20 ആംബുലൻസുകളും 40 എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാരും പങ്കെടുത്തു.

ഇന്ത്യൻ തൊഴിലാളികൾ ഉൾപ്പെട്ട ദാരുണമായ തീപിടുത്തവുമായി ബന്ധപ്പെട്ട്, ഇന്ത്യൻ എംബസി ഒരു എമർജൻസി ഹെൽപ്പ് ലൈൻ നമ്പർ സ്ഥാപിച്ചിട്ടുണ്ട്: ബന്ധപ്പെട്ട എല്ലാവരോടും അപ്‌ഡേറ്റുകൾക്കായി +965-65505246 എന്ന ഈ ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാൻ അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.മൻഗഫ് ബ്ലോക്ക് നാലിലുള്ള എൻബിറ്റിസി കമ്പനിയിലെ 195 ജീവനക്കാരാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്. മലയാളി വ്യവസായി കെജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി.

ഇന്ന് വെളുപ്പിന് നാല് മണിയോടെ ആയിരുന്നു തീപിടിത്തം ഉണ്ടായത്. ലേബർ ക്യാമ്പിലെ അടുക്കളയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തീ ഉയർന്നതോടെ പലരും ജനൽ വഴിയും മറ്റും പുറത്തേക്ക് ചാടി. ഇത്തരത്തിൽ പലർക്കും ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. കുവൈറ്റ് മന്ത്രി അൽ യൂസഫും ഇന്ത്യൻ അംബാസഡറും സ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടത്തിലുണ്ടായിരുന്ന മുഴുവൻ ആളുകളേയും ഒഴിപ്പിച്ചെന്ന് പ്രദേശത്തെ മലയാളികൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.

തീപിടിച്ച കെട്ടിടത്തിന്റെ ഉടമയെയും കാവൽക്കാരനെയും അറസ്റ്റ് ചെയ്യാൻ കുവൈറ്റ് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാണ് കെട്ടിടത്തിൽ ഇത്രയും പേരെ താമസിപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. തീപിടിത്തതിന്റെ പശ്ചാത്തലത്തിൽ തൊഴിലാളികൾ അനധികൃതമായി തിങ്ങി താമസിക്കുന്ന എല്ലാ കെട്ടിടങ്ങളിലെയും ഉടമകളെ പിടികൂടാനും നിയമ നടപടി സ്വീകരിക്കാനും കുവൈറ്റ് ആഭ്യന്തര മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് സംഭവിച്ചത് കമ്പനിയുടെയും കെട്ടിട ഉടമകളുടെയും അത്യാഗ്രഹത്തിന്റെ ഫലമാണെന്ന് അപകട സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റ് തീപിടിത്തത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട്. ‘കുവൈറ്റ് നഗരത്തിലുണ്ടായ തീപിടിത്തം വിഷമമുണ്ടാക്കുന്നതാണ്. അപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെ ബന്ധുക്കളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. കുവൈറ്റിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ നിരീക്ഷിക്കുകയും അധികൃതരോടൊത്ത് അപകടത്തിൽ പെട്ടവർക്കുവേണ്ട നടപടികൾ ചെയ്യുകയുമാണ്.’ മോദി കുറിച്ചു. കുവൈറ്റിലെ അപകടം ഞെട്ടിക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കറും പറഞ്ഞു. എല്ലാ സഹായവും ഇന്ത്യൻ എംബസി ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നുവെന്നും ജയ്ശങ്കർ എക്സിൽ കുറിച്ചു.