സെക്രട്ടറിയേറ്റ് തീപിടുത്തം, പരിശോധന ആരംഭിച്ച് പോലിസ്

തിരുവനന്തപുരം: സിക്രട്ടറിയേറ്റിൽ വീണ്ടും തീപിടുത്തം. ദുരൂഹതകൾ ഉണ്ടാക്കുന്ന തീപിടുത്തം ഇത്തവണ ഉണ്ടായത് മന്ത്രി പി രാജീവിന്റെ ഓഫീസിന്റെ തൊട്ടടുത്ത്. സെക്രട്ടറിയേറ്റിന്റെ മൂന്നാം നിലയില്‍ തീപിടിത്തം. നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്കിലാണ് തീപ്പിടിത്തമുണ്ടായത്. മന്ത്രി പി. രാജീവിന്റെ ഓഫീസ് ഇതിന് സമീപത്തായാണ്. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തിനശിച്ചു.

ഓഫീസിലെ കര്‍ട്ടനും സീലിങ്ങും കത്തി നശിച്ചു.ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉന്നത പോലീസ് സംഘവും ജില്ലാ കളക്ടറും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ഫയലുകൾ കത്തിയിട്ടില്ലെന്നാണ്‌ പോലീസ് നല്കുന്ന പ്രാഥമിക വിവരങ്ങൾ. സംസ്ഥാനത്ത് എ ഐ ക്യാമറ വിവാദം കത്തിൽ നില്ക്കുകയും മുഖ്യമന്ത്രിയും മറ്റും പ്രതികൂട്ടിൽ ആകുകയും ചെയ്യുന്ന സമയത്ത് തന്നെ ഷോർട്ട് സർക്യൂട്ടിനു വരാൻ പറ്റിയ സമയം എന്ന് സോഷ്യൽ മീഡിയയിൽ പരിഹാസം ഉയരുകയാണ്‌. കേരള സിക്രട്ടറിയേറ്റ് ഇങ്ങിനെ തുടരെ തീപിടിക്കുന്നത് പിണറായി വിജയൻ അധികാരത്തിൽ വന്നപ്പോൾ മുതലാണ്‌ എന്നും വിമർശകർ പറയുന്നു.

ഇപ്പോൾ തീ പിടിച്ച 2020ല്‍ ഇതേ ബ്ലോക്കില്‍ തീപ്പിടിത്തമുണ്ടാവുകയും ഫയലുകളും കമ്പ്യൂട്ടറുകളുമുള്‍പ്പടെ കത്തി നശിക്കുകയും ചെയ്തിരുന്നു.2020ൽ സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ ഓഫീസിൽ ആയിരുന്നു തീപിടുത്തം ഉണ്ടായത്. അന്നും ആദ്യം തീപിടുത്തം ഇപ്പോൾ പറയുന്നത് പോലെ ഷോർട്ട് സർക്യൂട്ട് ആയിരുന്നു എന്നാണ്‌ കാരണം പറഞ്ഞത്. സ്വർണ്ണ കടത്തും, ലൈഫ് മിഷൻ അഴിമതിയും മൂലം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് രേഖകൾ പരിശോധിക്കാൻ ഇ ഡിയും എൻ ഐ എയും എത്തും എന്നുള്ള വാർത്തകൾ വന്ന ദിവസങ്ങളിൽ തന്നെ 2020ൽ സിക്രട്ടറിയേറ്റ് കത്തുകയായിരുന്നു. ഇന്നും സുരൂഹമാണ്‌ കാരണം. അന്ന് നിരവധി ഫയലുകൾ ആണ്‌ കത്തി പോയത്. കത്തി നശിച്ച ഫയലുകളുടെ വിവരങ്ങൾ പൊലും പൊതു ജന മദ്ധ്യേ സർക്കാർ പറഞ്ഞിട്ടില്ല. ഏറ്റവും ട്വിസ്റ്റായി മാറിയത് 2020ലെ സിക്രട്ടറിയേറ്റ് തീപിടുത്തം സംബന്ധിച്ച അന്വേഷണ റിപോർട്ട് പുറത്ത് വന്നപ്പോൾ ഷോർട്ട് സർക്യൂട്ട് അല്ല കാരണം എന്ന് കണ്ടെത്തുകയായിരുന്നു.

സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ ഓഫീസിൽ ഉണ്ടായ തീപിടുത്തം ഷോർട്ട് സർക്ക്യൂട്ട് കാരണമല്ലെന്ന ഫൊറൻസിക് റിപ്പോർട്ട് പുറത്തുവന്നതോടെ സർക്കാരും സെക്രട്ടറിയേറ്റിലെ ഭരണപക്ഷ യൂണിയനും വീണ്ടും സംശയത്തിന്റെ നിഴലിലായി. നയതന്ത്ര സ്വർണക്കടത്ത് എൻ.ഐ.എ അന്വേഷിക്കുമ്പോഴാണ് മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടേയും ഉയർന്ന തസ്തികകളിലെ സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉള്ളവരുടെ വിദേശയാത്രാ വിവരങ്ങൾ സൂക്ഷിച്ചിട്ടുള്ള പ്രോട്ടോകോൾ സെക്ഷനിലെ പ്രത്യേക വിഭാഗത്തിൽ തീ പിടിക്കുന്നത്. ഇതിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ അന്നുതന്നെ രംഗത്തുവന്നിരുന്നു. എന്നാൽ ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് സർക്കാർ അന്നുമുതൽ പറയുന്നത്.

തീപിടുത്തം നടന്ന മുറിയിലെ 24 വസ്തുക്കൾ പരിശോധിച്ചാണ് റിപ്പോർട്ടാണ് തിരുവനന്തപുരം ജ്യുഡീഷ്യൽ മജിസ്രേട്ട് കോടതിയിൽ ഫൊറൻസിക് വിഭാഗം സമർപ്പിച്ചത്. പരിശോധനയ്ക്ക് ശേഖരിച്ച സാമ്പിളുകളിൽ ഒന്നിലും തീപിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമാണെന്നതിന് തെളിവുകളില്ല. തീപിടിച്ച മുറിയിലെ ഫാൻ, സ്വിച്ച് ബോർഡ് എന്നിവ കത്തിയിട്ടുണ്ട്. എന്നാൽ മുറിയിൽ സൂക്ഷിച്ചിരുന്ന സാനിറ്റൈസറിന് തീപിടിച്ചിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.

ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ കോടിയേരി ബാലകൃഷ്ണന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നയാൾ ഇപ്പോൾ ജോലി ചെയ്യുന്നത് തീപിടുത്തമുണ്ടായ സെക്ഷനിലാണ്.ഇപ്പോൾ വൻ അഴിമതിയായ ക്യാമറ വിവാദം ഉണ്ടായപ്പോൾ വീണ്ടും ഒരിക്കൽ കൂടി സിക്രട്റ്ററിയേറ്റ് കത്തുകയും മന്ത്രിയുടെ സിക്രട്റ്ററിയുടെ ഓഫീസിൽ തീ പിടിക്കുകയും ചെയ്യുമ്പോൾ ദുരൂഹത ഏറുകയാണ്.