ട്രെയിനിലെ തീവെപ്പ്; ഷാറുഖ് സെയ്ഫി പെട്രോൾ വാങ്ങിയത് ഷൊർണൂരിൽ നിന്ന്

കോഴിക്കോട്. ട്രെയിനിലെ തീവെപ്പ് നടത്തുവാന്‍ ഷാറുഖ് സെയ്ഫി പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂരില്‍ നിന്നാണെന്ന് വിവരം. ഷാറൂഖ് സെയ്ഫി പെട്രോള്‍ വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പിന്നീട് പ്രതി തീവെപ്പ് നടത്തിയ ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ കയറുകയായിരുന്നു. സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസിലാണ് ഷാറുഖ് കേരളത്തില്‍ എത്തിയത്. ഷാറൂഖ് മാര്‍ച്ച് 31നാണ് ഡല്‍ഹിയില്‍ നിന്ന് ഷൊര്‍ണൂരില്‍ എത്തിയതെന്നാണ് വിവരം.

പ്രതി ഷാരൂഖ് സെയ്ഫിക്ക് ഇംഗ്ലീഷ് ഭാഷ നന്നയി അറിയാമെന്ന് പോലീസ് ചോദ്യം ചെയ്യലില്‍ നിന്നും മനസ്സിലാക്കി. ആക്രണത്തിന് ശേഷം ട്രെയിനില്‍ നിന്നും ചാടിയത് ഇരുന്നാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ചാടുമ്പോള്‍ അപകടം സംഭവിക്കാതിരിക്കുന്നതിനാണ് ഇരുന്ന് കൊണ്ട് ചാടിയത്. അതേസമയം പ്രതിയുടെ മാതാപിതാക്കള്‍ പറയുന്നത് ഷാരൂഖിന് പ്ലസ്ടൂ വിദ്യാഭ്യാസം മാത്രമേയുള്ളുവെന്നാണ്.

ട്രെയിനിലെ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയുടെ ചോദ്യം ചെയ്യല്‍ ശനിയാഴ്ചയും പോലീസ് തുടരും. സംഭവത്തിന് പിന്നില്‍ ഗുഢാലോചന ഉണ്ടോ, പിന്നില്‍ ആരാണ് എന്നിവിവരങ്ങളാണ് പോലീസ് ശേഖരിക്കുവാന്‍ ശ്രമിക്കുന്നത്. എന്നാല്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ വെള്ളിയാഴ്ച പ്രതിയില്‍ നിന്നും വ്യക്തമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.

പ്രതിയുടെ കേരളത്തിലെ യാത്രയെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലും പരിശോധനകള്‍ നടത്തുവനാണ് പോലീസിന്റെ നീക്കും. യാത്രയില്‍ ഷാരൂഖിന്റെ ഫോണ്‍ സ്വിച്ച് ഒഫ് ആയതില് അടക്കം ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ആരെങ്കിലും ഇയാള്‍ക്കൊപ്പം യാത്ര ചെയ്തിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല.