ഒന്നുകിൽ കറി, അല്ലെങ്കിൽ ഗ്രിൽ ഫിറോസ് – മോദിയുടെ ഓഫീസിൽ പരാതി എത്തിച്ച്  ഇന്ത്യൻ ആന്റി ടെററിസം സൈബർ വിങ്ങ്

ഇന്ത്യൻ ദേശീയ പക്ഷിയായ മയിലിനെ കൊന്ന് കറിവയ്ക്കാൻ ദുബൈയിൽ എത്തിയ ഫിറോസ് ചുട്ടിപ്പാറ വർണ്ണ പീലികൾ ഉള്ള ഇന്ത്യൻ ഇനത്തിലെ മയിലിനേ വാങ്ങി. ഇനി കറി വേണോ ഗ്രില്ല് വേണോ എന്ന് ചോദിച്ച് കൊല്ലാൻ പോകുന്ന മയിലിനേ കാണിച്ച് വീഡിയോയും ഇറക്കി. എന്നാൽ ഫിറോസ് ഇന്ത്യയിൽ വന്നാൽ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിൽ പരാതി എത്തിച്ച് ഇന്ത്യൻ ആന്റി ടെററിസം സൈബർ വിങ്ങ്. ഫിറോസ് ദുബൈയിൽ പോയത് മയിലിനേ കൊന്ന് കറിവയ്ക്കാൻ എന്ന് മുൻ കൂട്ടി അറിയിച്ച് ആണെന്നും അതിനാൽ തന്നെ ലക്ഷ്യം ഇന്ത്യയെ അപമാനിക്കാൻ ആണെന്നും പരാതിയിൽ ഉണ്ട്.

ഇന്ത്യക്കെതിരായ കുറ്റകൃത്യം നേരത്തേ പറഞ്ഞുറപ്പിച്ചും പ്രഖ്യാപിച്ചും ഫിറോസ് ചുട്ടിപ്പാറ നടത്തി എന്നും ഇന്ത്യൻ ആന്റി ടെററിസം സൈബർ വിങ്ങ് ഡയറക്ടർ ജിജി നിക്സൺ പ്രധാനമന്ത്രിക്ക് നല്കിയ പരാതിയിൽ പറയുന്നു. തീവ്രവാദത്തിനും, രാജ്യദ്രോഹത്തിനും ഇന്ത്യയിൽ നിന്നും പുറപ്പെട്ട് വിദേശത്ത് എത്തി മാതൃ രാജ്യത്തിനെതിരേ യുദ്ധം ചെയ്യുന്നതിനു തുല്യമാണ്‌ ഈ പ്രവർത്തിയും. മാതൃ രാജ്യത്തേ ദേശീയതക്കെതിരെ പ്രവർത്തിക്കുന്നത് രാജ്യദ്രോഹവും ഭീകര വാദവുമായി കാണണം എന്നും ഇത്തരക്കാർ ഇന്ത്യൽ തിരികെ വരാതിരിക്കാനുള്ള നടപടിയോ അല്ലെങ്കിൽ ഇന്ത്യയിൽ വന്നാൽ പ്രോസിക്യൂട്ട് ചെയ്യണം എന്നും ആവശ്യപ്പെടുന്നു.

ഇതിനു ബദലയി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ന്യൂസ് ലാന്റിൽ മയിലിനെ കൊന്ന് കറിവയ്ക്കുന്ന ഒരു വീഡിയോ ആണ്‌. ഇതിനും മറുപടി ഇന്ത്യൻ ആന്റി ടെററിസം സൈബർ വിങ്ങ് ഡയറക്ടർ ജിജി നിക്സൺ പറയുന്നത് ഇങ്ങിനെ..നവീന്‍ ജോബു് ആയാലും ഫിറോസ് ആയാലും അതുമല്ല ഇനി സംഘിയോ, കമ്മിയോ അതുക്കും മേലെ ഇനി ഏതു് പൊന്നുതമ്പുരാന്‍ ആയാലും, ഭാരതം എന്ന രാജ്യത്തിനും അതിന്റെ ഭരണഘടനയ്ക്കും , അതിന്റെ ദര്‍ശനങ്ങള്‍ക്കും , അതിന്റെ നിയമങ്ങള്‍ക്കും ഭരണസംവിധാനങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിച്ചാല്‍ നടപടി എടുക്കണം എന്നാണ്‌. മറ്റ് രാജ്യത്ത് പൗരത്വം നേടിയ ഇന്ത്യക്കാരും മറ്റ് രാജ്യത്തേ പൗരന്മാരും മയിലിനേയും മാനിനേയും ഒക്കെ കൊല്ലുന്നത് പോലെയല്ല ഫിറോസ് ചെയ്യുന്നത്. ഇന്ത്യയിൽ നിന്ന് മയിലിനെ കൊന്ന് കറിവയ്ക്കാൻ പോകുന്നു എന്ന് പറഞ്ഞ് രാജ്യത്തേ അപമാനിക്കുന്ന പോസ്റ്റ് ഇട്ടായിരുന്നു. ഇന്ത്യൻ പൗരൻ വിദേശത്ത് ഇതിനായി മാത്രം പോകുന്നതും മറ്റ് രാജ്യത്തേ പൗരന്മാർ അവരുടെ രാജ്യത്ത് മയിലിനെ കൊല്ലുന്നതും തമ്മിൽ വ്യത്യാസമുണ്ട് എന്നും ചൂണ്ടിക്കാട്ടി

ദുബായിലെത്തിയ ശേഷം പുത്തൻ വീഡിയോയിലൂടെയാണ് മയിലിനെ കൊല്ലാൻ തീരുമാനിച്ച വിവരം ഫിറോസ് പങ്കുവെച്ചിരിക്കുന്നത്. കറിയാണോ? ​ഗ്രില്ലാണോ? വേണ്ടതെന്നും ഫിറോസ് വീഡിയോയിലുടെ ചോദിക്കുന്നുണ്ട്. ഫിറോസിനെതിരെ വൻ തോതിലുള്ള പ്രക്ഷോഭങ്ങൾ നടന്നിരുന്നു അതൊന്നും മാനിക്കാതെയാണ് മയിലിനെ കൊല്ലാനുള്ള തന്റെ തീരുമാനത്തിൽ ഫിറോസ് മുന്നോട്ടുപോകുന്നത്.

മയിലിനെ വാങ്ങിയ ശേഷം ഏത് രീതിയിൽ പാചകം ചെയ്യണമെന്നത് ഉൾപ്പെടെ ചർച്ച ചെയ്യുന്നതാണ് ഫിറോസിന്റെ പുതിയ വീഡിയോ. ഞാനിപ്പോൾ ഷാർജയിലാണ്. ഇവിടെ നമുക്ക് മയിലിനെ വാങ്ങാം, കറിവെക്കാം എന്തുവേണേലും ചെയ്യാം. പക്ഷെ നാട്ടിൽ അതിനെ വാങ്ങിക്കുകയോ ഉപദ്രവിക്കുകയോ ചെയ്ത് കഴിഞ്ഞാൽ, നോക്കിയാൽ പോലും പണിയാണ് ഫിറോസ് വീഡിയോയിൽ പറയുന്നു

12ാം തീയ്യതി ഫിറോസ് തൻറെ ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ മയിലിനെ കറിവെക്കാൻ ദുബായിക്ക് പോകുന്നു എന്നായിരുന്നു പറഞ്ഞിരുന്നത്. ”മയിലിനെ കറിവെക്കാനായി ദുബായിലേക്ക്. ഇത് പൊളിക്കും നമ്മൾ” ഇങ്ങിനെയായിരുന്നു വീഡിയോയുടെ ക്യാപ്ഷൻ. വിഷയത്തിൽ‌ നിയമ വിരുദ്ധരക്കടക്കം നിരവധിപ്പേരാണ് പ്രതികരണം നടത്തുന്നത്, ഫിറോസ് ദേശീയതയെ അപമാനിക്കുകയാണ്‌ ചെയ്തത്. മയിലിനെ കൊന്നാൽ ഇന്ത്യയിൽ ജാമ്യം ഇല്ല. 7 കൊല്ലം കഠിന തടവും പിഴയുമണ്‌. എന്നാൽ യു ടുബർ ഫിറോസ് ചുട്ടിപ്പാറ മയിലിനെ കൊന്നാൽ അത് ദുബൈയിലല്ല അഫ്ഗാനിസ്ഥാനിൽ പോയി മയിലിനേ കൊന്നാലും തിരികെ ഇന്ത്യയിലേക്ക് എന്നേലും വന്നാൽ പിടിച്ച് ജയിലിൽ ഇടും. അതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ ആമുഖത്തിൽ പറയുന്നത് ഇങ്ങിനെ..

ലോകത്ത് എവിടെ ഇന്ത്യക്കോ..ഇന്ത്യക്കാർക്ക് എതിരായോ നടക്കുന്ന ഏതൊരു കുറ്റകൃത്യവും ഇന്ത്യൻ പീനൽ കോഡ് അനുസരിച്ച് ഇന്ത്യൻ കോടതികൾക്ക് വിചാരണ ചെയ്ത് ശിക്ഷിക്കാം എന്നാണ്‌. ഇവിടെ റോസ് ചുട്ടിപ്പാറ വെറും ഒരാളല്ല. ഇന്ത്യൻ പൗരൻ കൂടിയാണ്‌. അതിനാൽ തന്നെ മയിലിനേ കൊന്ന് ദുബായോയിൽ പോയി കറി വയ്ച്ചതേ ഓർമ്മ ഉണ്ടാവൂ.. തിരികെ വരുമ്പോൾ അഴിയെണ്ണാൻ തയ്യാറായി തന്നെ വേണം വരാൻ. വിമനത്താവളത്തിന്റെ പുറത്ത് പോകും മുമ്പേ റോസ് ചുട്ടിപ്പാറയെ ഇന്ത്യൻ നിയമം പ്രകാരം അറസ്റ്റ് ചെയ്യും എന്നും നിയമ വിദഗദ്ദർ പറയുന്നു. ഫിറോസ് ദേശീയതയെ അപമാനിക്കുകയാണെന്ന് ചൂണ്ടികാട്ടി നിരവധി പേരാണ് രം​ഗത്തെത്തിയത്. രാജ്യത്തിന്റെ ദേശീയപക്ഷിയാണ് മയിൽ. ഏതു നാട്ടിൽ പോയാലും അതിനെ ബഹുമാനിക്കണമെന്നാണ് മിക്കവരും കമന്റ് ചെയ്തത്. ‘മയിലിനെ കൊല്ലുന്നതിന് ഇന്ത്യയിൽ വിലക്കുള്ളത് മയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവി ആയത് കൊണ്ടല്ല, മയിലിന് ദേശീയ പക്ഷി എന്ന പദവി ഉള്ളത് കൊണ്ടാണ്. അതിനെ മാനിച്ച് കൊണ്ടാണ് ഇന്ത്യൻ പൗരന്മാർ മയിലിനെ കൊന്ന് കറി വെയ്ക്കാത്തത് ‘- തുടങ്ങിയ നിരവധി കമന്റുകളാണ് ഇതിനോടകം പേജിൽ വന്നത്.