റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് അഞ്ചുവയസുകാരി മരിച്ചു. മണ്ണാർക്കാട് അരിയൂർ കണ്ടമംഗലത്ത് സ്വദേശി നിഷാദിന്റെ മകൾ ഫാത്തിമ നിഫ്‌ലയാണ് മരിച്ചത്. വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.