അതിര്‍ത്തി കടന്നെത്തിയ ഹമാസ് ഭീകരരെ പിന്തുടര്‍ന്ന് വെടിവെച്ചു കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്

ടെല്‍ അവീവ്. അതിര്‍ത്തി കടന്നെത്തിയ ഹമാസ് ഭീകരരെ പിന്തുടര്‍ന്ന് വെടിവച്ചു കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തിവിട്ട് ഇസ്രയേലി പോലീസ്. ഇസ്രയേലിലേക്ക് അതിര്‍ത്തി കടന്നെത്തിയ ഭീകരരെയാണ് ഇസ്രയേലി പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഇസ്രയേല്‍ പോലീസ് തന്നെയാണ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

അതിര്‍ത്തി കടന്നെത്തി ആക്രമണം നടത്തിയ ഭീകരരിലെ രണ്ട് പേരെയാണ് പോലീസ് കൊലപ്പെടുത്തിയത്. ഇസ്രയേലിലെ പ്രധാന പാതകളിലൂടെ കാറില്‍ കുതിച്ചുപായുന്ന ഹമാസ് ഭീകരരെ പിന്തുടര്‍ന്ന് എത്തിയ ഇസ്രയേലി പോലീസ് വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

അതേസമയം ഹമാസ് ഭീകരന്മാരേ കൂട്ട കുരുതി നടത്തി ഇസ്രായേൽ. അതിർത്തി കടന്ന് ഇസ്രായേലിൽ കയറിയ 1500 ഹമാസ് ന്മാരുടെ ജഢങ്ങൾ എണ്ണി തിട്ടപ്പെടുത്തിയതായി ഇസ്രായേൽ അധികൃതർ. എന്തുകൊണ്ട് ഹമാസ് ഈ ദുരന്തം ഇരന്ന് വാങ്ങി എന്ന് ഇപ്പോഴും വ്യക്തമല്ല. 1500 ഹമാസ് പോരാളികളുടെ മൃതദേഹമാണ്‌ ഗാസയും ഇസ്രായേലും അതിരുടുന്ന സ്ഥലത്ത് കണ്ടെത്തിയത്.

ഭയാനകമായ യുദ്ധം. മനുഷ്യ കൂട്ട കുരുതികൾ. ഹമാസിന്റെ അന്ത്യം കുറിക്കും എന്ന ജൂത പടയുടെ പ്രഖ്യാപനവും പ്രതിജ്ഞയും അക്ഷരാർഥത്തിൽ നടപ്പാവുകയാണ്‌. ഇനി ഹമാസ് എന്ന സംഘടനയുടെ ഒരു അനുഭാവിയും പ്രവർത്തകനും ഭൂമുഖത്ത് ഉണ്ടാവില്ലേ.അതോ കേരളം പോലുള്ള പച്ച പിടിച്ച ഇവിടെ ഒക്കെയോ ഇനി ഹമാസ് അനുകൂലികൾ ഉണ്ടാവുകയ്യുള്ളോ.

ഭയാനകമായ വിവരങ്ങൾ തന്നെയാണ്‌ വരുന്നത്. 1500 ഹമാസ് ഭീകരന്മാർ ഒറ്റ ഓപ്പറേഷനിൽ കൊല്ലപ്പെട്ടു എന്നാണ്‌ ഇസ്രായേലിൽ നിന്നും വരുന്ന ഏറ്റവും പുതിയ അപ്ഡേറ്റ്. ഇതിനിടെ സിവിലിയന്മാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയാൽ പിടിക്കപ്പെട്ട ഇസ്രായേലികളെ കൊല്ലുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് ഹമാസും സംഘർഷം രൂക്ഷമാക്കി.