കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ അതിക്രമം നടത്തിയ മുൻ കെഎസ്ആർടിസി ജീവനക്കാരൻ പോലീസ് പിടിയിൽ

പാലക്കാട്. കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയോട് മോശമായി പെരുമാറിയ മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ പോലീസ് പിടിയില്‍. സംഭവത്തില്‍ പുതുക്കോട് സ്വദേശി മോഹനനെയാണ് അറസ്റ്റ് ചെയ്തത്.

പാലക്കാട് നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന ബസിലെ യാത്രക്കാരിയോടാണ് ഇയാള്‍ അപമര്യാദയായി പെരുമാറിയത്. ബസ് വടക്കാഞ്ചേരിക്ക് സമീപത്ത് എത്തിയപ്പോള്‍ പ്രതി അതിക്രമം നടത്തുകയായിരുന്നു.

തുടര്‍ന്ന് യാത്രക്കാരി ബസ് കണ്ടക്ടറെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ കണ്ടക്ടറും മറ്റ് യാത്രക്കാരും ചേര്‍ന്ന് മോഹനനെ പിടിച്ച് വടക്കഞ്ചേരി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.