പാർട്ടി അം​ഗത്വം പുതുക്കുന്നില്ല, ചതിയന്മാർക്കൊപ്പം പ്രവർത്തിക്കാൻ വയ്യെന്ന് സിപിഎം മുൻ എം.എൽ.എ

ഇ‌ടുക്കി : ചതിയന്മാർക്കൊപ്പം പ്രവർത്തിക്കാൻ കഴിയാത്തതിനാൽ അം​ഗത്വം പുതുക്കാൻ താത്പ്പര്യമില്ലെന്ന് ദേവികുളം മുൻ എം.എൽ.എ എസ്.രാജേന്ദ്രൻ. പാർട്ടിയിലേക്ക് തിരികെ പോയാൽ തനിക്ക് സംരക്ഷണം ലഭിക്കില്ല. പാർട്ടിയിൽ താൻ തുടരരുതെന്ന് ആ​ഗ്രഹിക്കുന്ന പ്രാദേശിക നേതാക്കളാണുള്ളത്. അത്തരക്കാർക്കൊപ്പം പ്രവർത്തിക്കാൻ താത്പ്പര്യമില്ല.

ജില്ലാ കമ്മിറ്റി അം​ഗമായിരുന്നു തനിക്ക് തന്നേക്കാൾ ജൂനിയർ പ്രവർത്തകരെക്കൊണ്ട് അം​ഗത്വം ഫോം നൽകിയത് തന്നെ അപമാനിക്കാനാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയായിരുന്ന എ രാജയ്‌ക്കെതിരെ പ്രവർത്തിച്ചെന്ന് ആരോപിച്ചാണ് രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തത്.

സംഭവത്തിൽ എം.എം മണി രാജേന്ദ്രനെതിരെ പരസ്യമായി രം​ഗത്തുവന്നിരുന്നു. ഇത് പിന്നീട് തുറന്ന പോരിലേക്ക് കടക്കുകയും ചെയ്തു.